കാസര്‍കോട്: ജില്ലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമീഷന്‍ സിറ്റിങ്ങില്‍ കണ്ടത്തെി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പീഡനങ്ങള്‍ ഏറെയും. ഇന്നലെ നടന്ന സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ 25 ശതമാനവും തൊഴിലിടങ്ങളിലെ പീഡന പരാതിയായിരുന്നു. സംസ്ഥാനത്ത്് എല്ലാ ജില്ലകളിലും ഇതുപോലെ സ്വകാര്യ മാനേജ്മെന്‍റ് സ്ഥാപനങ്ങളില്‍ പീഡനം നടക്കുന്നതായും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും കമീഷനംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. മാനേജ്മെന്‍റ് പീഡനത്തിനെതിരെ അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപികമാരും വനിതാകമീഷന് മുന്നിലത്തെി. അധ്യാപികമാരെ അകാരണമായി പിരിച്ചു വിടുക, ശമ്പളം തടഞ്ഞു വെക്കുക, പ്രവൃത്തി പരിചയ സാക്ഷ്യപത്രം അനുവദിക്കാതിരിക്കുക, മാനസികമായി പീഡിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് പരാതികള്‍ കൂടുതലായി ലഭിക്കുന്നതായി കമീഷന്‍ വിലയിരുത്തി. ചിലയിടത്ത് ബാങ്ക് അധികൃതരും കീഴ് ജീവനക്കാരായ ഉദ്യോഗസ്ഥകളെ അപമാനിക്കുന്നുണ്ട്. കാസര്‍കോട്ടെ ഒരു ബി.എഡ് കോളജില്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കമീഷന് പരാതി ലഭിച്ചിരുന്നു. പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുക, ഇന്‍േറണല്‍ അസസ്മെന്‍റില്‍ മാര്‍ക്ക് കുറക്കുക തുടങ്ങിയവയാണ് കോളജ് അധികൃതര്‍ നടത്തുത്തുന്ന പീഡനങ്ങള്‍. വനിതാകമീഷന് വ്യാജ പരാതി നല്‍കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമ രേഖയുണ്ടാക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ കലാലയ ജ്യോതി എന്ന പരിപാടി വനിതാ കമീഷന്‍ ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ പല സ്കൂളുകളിലും കൃത്യമായി കലാലയ ജ്യോതി പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ വല്ലപ്പോഴും മാത്രമേ ഇത്തരം പരിപാടികള്‍ നടക്കുന്നുള്ളൂ. കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും സൈബര്‍ ലോകത്തിന്‍െറ ചതിക്കുഴികളെക്കുറിച്ച് അവര്‍ക്ക് മനസിലാക്കി കൊടുക്കാനുമാണ് കലാലയ ജ്യോതി. സോഷ്യല്‍ മീഡിയയാണ് ഇന്നത്തെ സ്ത്രീകളെയും കുട്ടികളെയും വഴിതെറ്റിക്കുന്നതെന്നും അത്തരം സംഭവത്തിനെതിരെ വനിതാ കമീഷന്‍െറ നേതൃത്വത്തില്‍ ബോധവത്കരണം അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. ഇന്നലത്തെ സിറ്റിങ്ങില്‍ പരിഗണിച്ച 65 കേസുകളില്‍ 23 എണ്ണം തീര്‍പ്പാക്കി. 17 എണ്ണം പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചണ്ണെം ആര്‍.ഡി.ഒയോടും റിപ്പോര്‍ട്ട് തേടി. അടുത്ത തവണ നടക്കുന്ന സിറ്റിങ്ങിലേക്ക് 20 എണ്ണം മാറ്റി വെച്ചു. അഡ്വ. അനില്‍ റാണി, വുമണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാലി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.