കാളീശ്വരം ക്ഷേത്രം പൊങ്കാല മഹോത്സവം 22ന്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കാളീശ്വരം ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ പൊങ്കാല സമര്‍പ്പണ മഹോത്സവം ഫെബ്രവരി 22ന് രാവിലെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ക്ഷേത്രത്തിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാല സമര്‍പ്പണ ചടങ്ങ് ആരംഭിക്കും. പതിനൊന്ന് മണിക്ക് ദേവിക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് നടത്തുന്ന ഉച്ചപൂജയോടെ സമാപിക്കും. ഒരു ദിവസത്തെ വ്രതം അനുഷ്ഠിച്ച ശേഷമാണ് വനിതകള്‍ പൊങ്കാല സമര്‍പ്പണം നടത്താന്‍ എത്തിച്ചേരുന്നത്. പൊങ്കാല നിവേദ്യം തയാറാക്കുന്നതിന് ആവശ്യമായ അടുപ്പ്, മണ്‍കലം, അരി, വെല്ലം, നെയ്യ് എന്നീ സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് നല്‍കും. ഇത് അഞ്ചാം തവണയാണ് കാളീശ്വരം ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടക്കുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂര്‍ തെക്കിനിയേടത്ത് പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം മുമ്പ് തുടക്കം കുറിച്ച പൊങ്കാല സമര്‍പ്പണം പങ്കാളിത്തം കൊണ്ട് കഴിഞ്ഞ നാല് വര്‍ഷവും വിജയമായിരുന്നു. ഇത്തവണ മുതല്‍ മകം നക്ഷത്രത്തിലാണ് പൊങ്കാല സമര്‍പ്പണം നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് കെ.വി. കുഞ്ഞമ്പു, സെക്രട്ടറി എം.കെ. രാഘവന്‍, വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞിക്കണ്ണന്‍, ഡോ.വി. രാജീവന്‍, കെ. ബാലകൃഷ്ണന്‍, മാതൃസമിതി പ്രസിഡന്‍റ് കെ.വി. രതി, കെ.വി. സജിത തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.