കാഞ്ഞങ്ങാട്: പൊലീസിന്‍െറയും റവന്യൂ അധികൃതരുടെയും കണ്ണുവെട്ടിച്ച് കടല്‍തീരത്തുനിന്ന് വ്യാപകമായി മണല്‍ കടത്തുന്നു. തൈക്കടപ്പുറം, അഴിത്തല, മരക്കാപ്പ് കടപ്പുറം, ചിത്താരി കടപ്പുറം, പള്ളിക്കര കടപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ് രാപ്പകല്‍ ഭേദമില്ലാതെ അനധികൃതമായി മണല്‍ കടത്തുന്നത്. കടലോരത്ത് കുഴികളുണ്ടാക്കി മണല്‍ കോരിയെടുത്ത് ചാക്കുകളില്‍ നിറച്ച് തലച്ചുമടായി കടത്തിക്കൊണ്ടുപോവുകയാണ്. സ്ത്രീകളെയാണ് ഇതിന് കൂടുതലായി നിയോഗിക്കുന്നത്. രാവിലെ മുതല്‍ ഉച്ച വരെ മണല്‍ ചുമന്ന് റോഡരികിലെ രഹസ്യ കേന്ദ്രങ്ങളിലത്തെിക്കുകയോ വാഹനങ്ങളില്‍ നിറച്ചുകൊടുക്കുകയോ ചെയ്താല്‍ 300 രൂപയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. തീരപ്രദേശങ്ങളിലെ നിര്‍ധനരായ സ്ത്രീകള്‍ ഇതൊരു വരുമാന മാര്‍ഗമായാണ് കാണുന്നത്. അതേസമയം, ഇടനിലക്കാര്‍ ഇവരെ ഉപയോഗിച്ച് ലാഭം കൊയ്യുകയാണ്. പുഴകളില്‍ നിന്ന് മണലെടുക്കുന്നതിന് കര്‍ശന നിയന്ത്രണം വന്നതോടെ കടല്‍ മണലിന് ആവശ്യക്കാരേറിയിട്ടുണ്ട്. താഴ്ന്ന പ്രദേശമായ അഴിത്തലയിലെ തീരപ്രദേശത്തുനിന്ന് പതിവായി മണല്‍ കടത്തുന്നത് തീരം കടലെടുക്കുന്നതുള്‍പ്പെടെയുള്ള ദുരിതങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പ്രദേശവാസികള്‍ ഭയക്കുന്നു. കടലാമകളുടെ വംശനാശത്തിനും കടലോരത്തെ മണലെടുപ്പ് കാരണമാകുന്നുണ്ട്. ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകള്‍ ധാരാളമായി ഈ തീരങ്ങളില്‍ മുട്ടയിടാനത്തൊറുണ്ട്. ആമകള്‍ മണലില്‍ കുഴിയുണ്ടാക്കി നിക്ഷേപിക്കുന്ന മുട്ടകള്‍ മണല്‍ വാരുമ്പോള്‍ കൂട്ടത്തോടെ നശിക്കുകയാണ്. അനിയന്ത്രിതമായ മണലെടുപ്പ് കാരണം കടല്‍ കരയിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് ഒഴിഞ്ഞവളപ്പ് ഗ്രീനി പരിസ്ഥിതി ക്ളബ് പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.