ഇരിക്കൂര്‍ ഗവ. താലൂക്ക് ആശുപത്രി: ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ് കാടുകയറി നശിക്കുന്നു

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് കാടുകയറി നശിക്കുന്നു. ഒപ്പം സാമൂഹിക വിരുദ്ധര്‍ താവളമാക്കുകയും ചെയ്യുന്നു. അഞ്ചുവര്‍ഷം മുമ്പുവരെ ഇവിടെ ഡോക്ടര്‍മാര്‍ താമസിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ക്വാര്‍ട്ടേഴ്സാണ് നശിക്കുന്നത്. ആശുപത്രിക്ക് നേരെ മുന്നില്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്സിന്‍െറ ജനലുകളും വാതിലുകളു അടുക്കളയുമെല്ലാം നശിച്ചനിലയിലാണ്. ക്വാര്‍ട്ടേഴ്സ് സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയതായി പരാതിയുണ്ട്. നാളിതുവരെ സാമൂഹികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി മാസങ്ങള്‍ക്ക് മുമ്പാണ് താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയത്. എന്നാല്‍, താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളോ ജീവനക്കാരുടെ വര്‍ധനവോ ഒന്നും വന്നിട്ടില്ളെങ്കിലും ആറ് ഡോക്ടര്‍മാരും ഇരുപതോളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്വാര്‍ട്ടേഴ്സ് ഉപയോഗശൂന്യമായതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുവന്ന ഡോക്ടര്‍മാരും ജീവനക്കാരും താമസിക്കാന്‍ വാടക വീടുകള്‍ തേടി പോകേണ്ട അവസ്ഥയാണ്. ചിലര്‍ ദിവസേന നാട്ടില്‍ പോയി വരുന്നവരുമാണ്. ക്വാര്‍ട്ടേഴ്സ് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ ഫണ്ടനുവദിക്കാത്തത് തകര്‍ച്ചക്ക് ആക്കും കൂട്ടുന്നുണ്ട്. താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയതിനാല്‍ ഒന്നുകില്‍ ഇത് പൊളിച്ച് പുതിയ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുകയോ അല്ളെങ്കില്‍ ഉള്ളത് നന്നാക്കുകയോ വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.