തലശ്ശേരി: സര്‍ദാര്‍ ചന്ത്രോത്ത് സ്മാരക ട്രസ്റ്റിന്‍െറ ടി.എച്ച്. ബാലന്‍ മൊകേരി അവാര്‍ഡ് തലശ്ശേരി ബി.ഇ.എം.പി സ്കൂള്‍ അങ്കണത്തില്‍ വെച്ച് ലഭിച്ചപ്പോള്‍ 65 വര്‍ഷം മുമ്പുള്ള ഓര്‍മയിലേക്കാണ് അവാര്‍ഡ് ജേതാവ് കൂട്ടിക്കൊണ്ടുപോയത്. എസ്.എസ്.എല്‍.സി മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അന്ന് ലഭിച്ച അവാര്‍ഡ് ഗൃഹാതുര സ്മരണയായി കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ അവാര്‍ഡ് ജേതാവ് ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി വിശദീകരിച്ചു. അന്ന് കാസര്‍കോട് മുതല്‍ വടകര വരെ ആകെയുള്ള 12 ഹൈസ്കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക് നേടിയ കുട്ടിക്കുള്ള അവാര്‍ഡായിരുന്നു ബി.ഇ.എം.പി സ്കൂളില്‍നിന്ന് സ്വീകരിച്ചതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തപ്പോള്‍ നിരവധി വിദ്യാര്‍ഥികള്‍ നിറഞ്ഞ സദസ്സില്‍നിന്ന് കൈയടികള്‍ ഉയര്‍ന്നു. ഓരോരുത്തര്‍ക്കും ഓരോ ധര്‍മമുണ്ടെന്നും ധര്‍മം പാലിച്ചാല്‍ വഴിപിഴക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജം കളയാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്ന് കുട്ടികളോട് ഉപദേശിച്ച അദ്ദേഹം അറിവ് സമ്പാദിക്കുക എന്നതാണ് വിദ്യാര്‍ഥിയുടെ ധര്‍മമെന്നും ഓര്‍മിപ്പിച്ചു. ഇംഗ്ളീഷിലും മലയാളത്തിലുമായി 50ഓളം പുസ്തകങ്ങളും ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി രചിച്ചിട്ടുണ്ട്. ‘കടലിനെ കണ്ടത്തെല്‍’ എന്ന ആദ്യ പുസ്തകം സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.