കാസര്‍കോട്: കടലിലും പുഴകളിലും ജലാശയങ്ങളിലും അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ ഇനി തീരദേശ പൊലീസിന്‍െറ രക്ഷാസേനയത്തെും. ജില്ലയില്‍ മത്സ്യ ബന്ധനത്തിനിടയിലും മറ്റും പുഴകളിലും കടലിലും വീണ് മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരദേശ പൊലീസ് എ.ഡി.ജി.പി മുഹമ്മദ് യാസീന്‍, ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് എന്നിവരുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് തീരദേശ പൊലീസ് റസ്ക്യൂ ഗാര്‍ഡ് രൂപവത്കരിച്ചത്. ഫയര്‍ ഫോഴ്സിന്‍െറ സഹകരണവും ഇതിനുണ്ട്. തീരദേശ പൊലീസ് സേനയിലെ അംഗങ്ങളും ബോട്ട് ക്രൂ, സന്നദ്ധ പ്രവര്‍ത്തകരായ ചന്ദ്രന്‍ മാസ്റ്റര്‍, ജമീല ടീച്ചര്‍, പൊലീസിലെ അന്തര്‍ദേശീയ നീന്തല്‍ താരം സൈഫുദ്ദീന്‍, കടലോര ജാഗ്രതാ സമിതിയംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങിയ 30 ഓളം റസ്ക്യൂ ഗാര്‍ഡ് അംഗങ്ങള്‍ക്ക് പരിശീലനം ആരംഭിച്ചു. എ.ഡി.എം എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി.കെ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ലീഡിങ് ഫയര്‍മാന്‍ മനോഹരന്‍ സംസാരിച്ചു. സി. പ്രദീപ് കുമാര്‍ സ്വാഗതവും മോഹനന്‍ നന്ദിയും പറഞ്ഞു. രക്ഷാ പ്രവര്‍ത്തന പരിശീലനവും നീന്തല്‍ പരിശീലനവും ഇതിന്‍െറ ഭാഗമായി നടത്തി. ദുരന്ത നിവാരണം സംബന്ധിച്ച് ആര്‍ക്കോണം എന്‍.ഡി.ആര്‍.എ.എഫ്, ടാങ്കര്‍ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് മംഗളൂരു എം.ആര്‍.പി.എല്‍ എന്നിവയുടെ സഹകരണത്തോടെ രണ്ടാംഘട്ട പരിശീലനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.