തലശ്ശേരി: സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം വനിതാ പാര്‍ലമെന്‍റ് പ്രഫ. എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. ദുരാചാരങ്ങള്‍ സ്ത്രീമനസ്സിലേക്ക് കടത്തിവിടാനുള്ള സംഘടിതശ്രമം നടക്കുന്നുണ്ടെന്ന് എ.ജി. ഒലീന പറഞ്ഞു. പലവിധ അനാചാരങ്ങളും പുനരാനയിക്കപ്പെടുകയാണ്. പ്രസവിക്കുകയെന്നത് മാത്രമല്ല സമൂഹത്തില്‍ സ്ത്രീയുടെ ധര്‍മം. കേരളത്തില്‍ നേര്‍പകുതിക്ക് മേല്‍ പ്രതിനിധാനം സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. ലിംഗനീതിയും ഒപ്പം സാമൂഹികനീതിയും ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. വനിതാ പാര്‍ലമെന്‍റില്‍ 1500ഓളം സ്ത്രീകള്‍ പങ്കെടുത്തു. നഗരസഭാ മുന്‍ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, കെ.പി.വി. പ്രീത, വി. ലീല, കെ. ഗൗരി, അഡ്വ. പി. ഓമന എന്നിവര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ നാടിന്‍െറ അഭിമാനമുയര്‍ത്തിയ പ്രതിഭകളെ നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം ആദരിച്ചു. വി. സതി സ്വാഗതവും എം. പ്രസന്ന നന്ദിയും പറഞ്ഞു. വനിത ജനപ്രതിനിധികള്‍-വികസനം-കുടുംബശ്രീ, സ്ത്രീകള്‍ തൊഴിലിടങ്ങള്‍, ആരോഗ്യം വിദ്യാഭ്യാസം സാമൂഹിക ക്ഷേമം, അതിക്രമങ്ങളും നിയമങ്ങളും തുടങ്ങി വിവിധ സെഷനുകളില്‍ എ.കെ. രമ്യ, പി. സമീറ, എം. ഷീബ, എ. ശൈലജ, പി. ഉഷ, ഇ.എം. തങ്കമ്മ, എം.കെ. ലത, ടി.ടി. റംല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.