പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് രൂപവത്കരണം അനിശ്ചിതമായി നീളുന്നു. 2016-17 വര്‍ഷ ബജറ്റില്‍ താലൂക്ക് സംബന്ധിച്ച് പരാമര്‍ശമില്ലാത്തതാണ് പയ്യന്നൂരിന്‍െറ താലൂക്ക് സ്വപ്നത്തിന് വീണ്ടും തിരിച്ചടിയായത്. അതുകൊണ്ടുതന്നെ സര്‍ക്കാറും ധനവകുപ്പും കനിഞ്ഞാല്‍ മാത്രമേ താലൂക്ക് യാഥാര്‍ഥ്യമാവുകയുള്ളൂ. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി പയ്യന്നൂര്‍ താലൂക്ക് ഉടന്‍ ഉണ്ടാവുമെന്ന് ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞമാസം പയ്യന്നൂരിലത്തെിയ മന്ത്രി കെ.സി. ജോസഫും ഇത് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പയ്യന്നൂരില്‍ യു.ഡി.എഫ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രകടനം നടത്തുകയും ചെയ്തിരുന്നു. 2013 മാര്‍ച്ചില്‍ അവതരിപ്പിച്ച ബജറ്റില്‍ 12 താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരിനെ അവഗണിക്കുകയായിരുന്നു. അഞ്ചര പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം ബജറ്റില്‍ താലൂക്ക് ഉണ്ടാവുമെന്ന പ്രതീക്ഷയാണ് തകിടംമറിഞ്ഞത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പയ്യന്നൂരിന് ഉറപ്പുനല്‍കിയത്. ആവശ്യമുന്നയിച്ച് കണ്ട സര്‍വകക്ഷി പ്രതിനിധി സംഘത്തിനും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉറപ്പുനല്‍കി. ഇതിനുശേഷം പയ്യന്നൂരിലത്തെിയ മുഖ്യമന്ത്രിയും വാക്കുപാലിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഈ വാക്ക് പാലിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടയിലാണ് ജനസമ്പര്‍ക്ക പരിപാടിയിലും മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കുന്നത്. 1957ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് പയ്യന്നൂര്‍ താലൂക്ക് രൂപവത്കരണം സര്‍ക്കാറിന്‍െറ പരിഗണനയിലത്തെിയത്. സര്‍ക്കാര്‍ നിയോഗിച്ച വെള്ളോടി കമീഷന്‍ പ്രശ്നം പഠിക്കുകയും കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകള്‍ വിഭജിച്ച് പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു . എന്നാല്‍, കമീഷന്‍ നിര്‍ദേശിച്ച് അഞ്ചര പതിറ്റാണ്ടു കഴിഞ്ഞിട്ടും താലൂക്ക് യാഥാര്‍ഥ്യമായില്ല. 1987ലെ നായനാര്‍ സര്‍ക്കാറിന്‍െറ അവസാന കാലത്ത് താലൂക്ക് പ്രഖ്യാപനമുണ്ടായെങ്കിലും പിന്നീട് വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ ഫയലുകള്‍ പൊടിതട്ടിയെടുത്തില്ല. നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ധനവകുപ്പിന്‍െറ ഉടക്കാണ് തിരിച്ചടിക്ക് കാരണമെന്ന് പറയുന്നു. ഇപ്പോള്‍ കര്‍ണാടക വനാതിര്‍ത്തിയിലുള്ള കാനം വയല്‍, രാജഗിരി തുടങ്ങിയ മലയോര ഗ്രാമങ്ങളിലുള്ളവര്‍ക്ക് തളിപ്പറമ്പിലെ താലൂക്ക് ആസ്ഥാനത്തത്തൊന്‍ 100 കിലോമീറ്ററോളം സഞ്ചരിക്കണം. പലയിടത്തും ബസ് സര്‍വിസില്ലാത്തതിനാല്‍ ജീപ്പും മറ്റും ആശ്രയിച്ചുവേണം മെയിന്‍റോഡിലത്തൊന്‍. ഇത് സമയവും പണവും നഷ്ടപ്പെടാന്‍ കാരണമാവുന്നു. കണ്ണൂര്‍ താലൂക്കിലത്തൊന്‍ കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് 10 മുതല്‍ 20 കിലോമീറ്റര്‍ വരെ അടുത്തുള്ള തളിപ്പറമ്പ് താലൂക്ക് ഓഫിസ് കടന്നുവേണം കണ്ണൂര്‍ താലൂക്കിലത്തൊന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.