കേളകം: കണിച്ചാര്‍ കിഴക്കെ മാവടിയില്‍ താമസിക്കുന്ന സിജോ-മഞ്ജു ദമ്പതികളുടെ ജീവിതം കരളലയിക്കുന്ന കാഴ്ചയാണ്. അന്തിയുറങ്ങാന്‍ സ്വന്തമായി കിടപ്പാടമില്ലാതെ രോഗങ്ങള്‍ക്ക് നടുവില്‍ ഒരു ജീവിതം. കാഞ്ഞിരക്കൊല്ലി സ്വദേശിയായ സിജോയും കുടുംബവും വര്‍ഷങ്ങളായി വാടക വീട്ടിലാണ് താമസം. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതാണ് സിജോയുടെ കുടുംബം. കഴിഞ്ഞ നാലു വര്‍ഷത്തോളമായി സിജോയുടെ ഭാര്യക്ക് എല്ല് പൊടിയുന്ന രോഗമാണ്. നിരവധി ചികിത്സ നടത്തിയെങ്കിലും ഒരു പ്രയോജനവും കണ്ടില്ല. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗത്തിന് അല്‍പം കുറവ് വന്നു. പക്ഷേ, എല്ലാ മാസവും കോഴിക്കോട്ട് ചികിത്സക്കായി എത്തണം. മാസം 5000 രൂപയിലധികം മരുന്നിനും ചികിത്സക്കും മാത്രം വേണം. മൂത്ത മകള്‍ സാനിയ തുണ്ടിയില്‍ സെന്‍റ് ജോണ്‍സ് യു.പി സ്കൂളില്‍ ഒന്നാം ക്ളാസില്‍ പഠിക്കുന്നു. ഇടത് കാലിന് ജന്മനാ സ്വാധീനക്കുറവുള്ളതുകാരണം നടക്കാന്‍ പ്രയാസമാണ്. ഓപറേഷന്‍ ചെയ്താല്‍ സാനിയയുടെ കാലിന് സ്വാധീനം വീണ്ടുകിട്ടും. ഇളയ മകള്‍ സാല്‍വിയക്ക് ജന്മനാ കാഴ്ചയില്ല. പ്രായപൂര്‍ത്തിയായാല്‍ മാത്രമേ കണ്ണ് ഓപറേഷന്‍ നടത്താന്‍ കഴിയൂ. എന്നാല്‍, ഇതിനൊക്കെയുള്ള പണം കണ്ടത്തെുക എന്നതാണ് ഈ കുടുംബത്തിന്‍െറ ഏക പ്രശ്നം. കൂലിപ്പണിക്ക് പോകുന്ന സിജോക്ക് നിത്യചെലവിനുള്ള പണം പോലും തികയാത്ത അവസ്ഥയാണുള്ളത്. വീട്ടുവാടകയും ഭാര്യയുടെയും മക്കളുടെയും ചികിത്സക്കുള്ള പണവും കൂലിപ്പണിക്കാരനായ തനിക്ക് കണ്ടത്തൊന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് സിജോ പറയുന്നു. ഒരു ദിവസം പണിയില്ലാതായാല്‍ കുടുംബം പട്ടിണിയാണ്. കഴിഞ്ഞ മാസം തുണ്ടിയിലത്തെിയ മുഖ്യമന്ത്രിക്ക് സിജോയും മക്കളായ സാനിയയും സാല്‍വിയയും ചികിത്സക്കുള്ള പണം അനുവദിക്കണമെന്നാവശ്യപ്പെട്ട്് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല. പഞ്ചായത്ത് അംഗം വീട് സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി മഞ്ജു പറഞ്ഞു. റേഷന്‍ കാര്‍ഡ്, വികലാംഗ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി പഞ്ചായത്തംഗം പറഞ്ഞു. ചികിത്സക്ക് സഹായവും അന്തിയുറങ്ങാന്‍ സ്വന്തമായി വീടുമാണ് സിജോയുടെ സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.