ചെങ്കല്‍ ഖനനത്തിനായി സ്ഫോടനം: നഷ്ടം സംഭവിച്ചവര്‍ പരാതി നല്‍കി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തു ചെങ്കല്‍ ഖനനത്തിനായി നടത്തിയ സ്ഫോടനത്തില്‍ വീടിനു ക്ഷതം സംഭവിച്ചവര്‍ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കര്‍മസമിതി എക്സിക്യൂട്ടിവ് യോഗ തീരുമാനപ്രകാരം കാരയിലെ എം. പ്രദീപന്‍, കല്ളേരിക്കരയിലെ കൊക്കോടന്‍ കുഞ്ഞിക്കണ്ണക്കുറുപ്പ്, പി.ജാനകി, പി. കമല എന്നിവരാണ് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഇന്നലെ പരാതി നല്‍കിയത്. ഇതില്‍ എം. പ്രദീപന്‍ ഒഴിച്ച് മറ്റുള്ളവര്‍ കല്ളേരിക്കര പുനരധിവാസ പ്രദേശത്ത് ഉള്ളവരാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെബ്രുവരി 25നു തന്നെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത പക്ഷം സമരപരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ കര്‍മസമിതി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ക്ഷതം സംഭവിച്ച എല്ലാ വീടുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കണ്‍വീനര്‍ എ.ബി. പ്രമോദ്, എം. പ്രദീപന്‍, പി. ഹരീന്ദ്രന്‍, കെ. അനില്‍ കുമാര്‍, സി.കെ. വിജയന്‍, പുതിയകാവില്‍ ശ്രീധരന്‍ നായര്‍, കെ.കെ. കീറ്റുകണ്ടി എന്നിവര്‍ സംസാരിച്ചു. സ്ഫോടനത്തിലൂടെ ചെങ്കല്‍ ഖനനം നടത്തുന്നതിനിടെ തകരാറ് സംഭവിച്ച വീടുകള്‍ക്ക് ഉടന്‍ നഷ്ട പരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് കല്ളേരിക്കര ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. ടി. ദിനേശന്‍, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, എ.കെ. രാജേഷ്, എന്‍. രവീന്ദ്രന്‍, എ.കെ. ശ്രീജിത്ത്, റസാക്ക് മണക്കായി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.