കൊളച്ചേരി: കൃഷി, സാമൂഹികക്ഷേമം, സാന്ത്വനചികിത്സ, ആരോഗ്യം, തൊഴില്‍, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനത്തിന് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള 2014-15 വര്‍ഷത്തെ സ്വരാജ് ട്രോഫി കൊളച്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കൂടാതെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് രണ്ടാം സ്ഥാനവും കൊളച്ചേരിക്ക് ലഭിച്ചു. 2014-15 സാമ്പത്തികവര്‍ഷത്തില്‍ പഞ്ചായത്ത് വികസനഫണ്ട് ജനറല്‍ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും 99 ശതമാനം ചെലവ് കൈവരിച്ചു. മെയിന്‍റനന്‍സ് ഫണ്ട് 90 ശതമാനവും ചെലവഴിച്ചു. നികുതികളും ഫീസുകളും 98 ശതമാനം പിരിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് നടപ്പിലാക്കിയ ബഡ്സ് തൊഴില്‍ പരിശീലന കേന്ദ്രം, വനിതാ വസ്ത്ര നിര്‍മാണ യൂനിറ്റ് സാന്ത്വനചികിത്സാ പദ്ധതി, അന്യസംസ്ഥാനതൊഴിലാളികളുടെ ആരോഗ്യപരിപാലന പദ്ധതി, കുടുംബശ്രീ കഫെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്‍റ് കെ.കെ. മുസ്തഫയുടെ നേതൃത്വമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്. അംഗീകാരം പ്രചോദനമേകുന്നുവെന്ന് പുതിയ ഭരണസമിതി പ്രസിഡന്‍റ് കെ.സി.പി. ഫൗസിയ പറഞ്ഞു. സ്വരാജ് ട്രോഫിയും പുരസ്കാര തുകയായ അഞ്ച്് ലക്ഷം രൂപയും 19ന് എറണാകുളത്ത് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.