ചെറുപുഴ: ജോസ്ഗിരിയില്‍നിന്ന് കാണാതായ പത്തുവയസ്സുകാരന്‍െറ മൃതദേഹം കണ്ടത്തെിയ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെ, പിതാവിനെയും മരിച്ച നിലയില്‍ കണ്ടത്തെി. മകന്‍ ജോബിനൊപ്പം ജനുവരി 25ന് രാത്രി കാണാതായ പുതിയിടത്ത് ഷാജി (47)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ കര്‍ണാടക വനത്തില്‍ കണ്ടത്തെിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ജോബിന്‍െറ മൃതദേഹം രണ്ടുദിവസത്തിനുശേഷം കോഴിച്ചാലിലെ കട്ടപ്പള്ളി തോടിന് സമീപം കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പെരിങ്ങോം പൊലീസ് സമീപ പ്രദേശങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഷാജിയെ കണ്ടത്തൊനായിരുന്നില്ല. കഴിഞ്ഞദിവസം വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പെരിങ്ങോം പൊലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തെിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ കണ്ട് ബന്ധുക്കള്‍ ഷാജിയാണെന്ന് തിരിച്ചറിഞ്ഞു. കര്‍ണാടക വനത്തിലായതിനാല്‍ വിരാജ്പേട്ട പൊലിസത്തെി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ വിട്ടുകിട്ടുകയുള്ളൂ. ജോബിന്‍െറ മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിലും വ്യക്തമായിരുന്നില്ല. വിഷം ഉള്ളില്‍ ചെന്നതാകുമെന്ന നിഗമനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ആലിസാണ് ഷാജിയുടെ ഭാര്യ. മകനെ അപായപ്പെടുത്തിയശേഷം ഷാജി ജീവനൊടുക്കിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, ഇരുവരുടെയും മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കര്‍മ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.