പാപ്പിനിശ്ശേരി ദേശീയപാത ശുചീകരിക്കാന്‍ പദ്ധതി

പാപ്പിനിശ്ശേ്ശരി: പഞ്ചായത്തിന്‍െറയും പൊലീസിന്‍െറയും നേതൃത്വത്തില്‍ പാപ്പിനിശ്ശേരി ദേശീയപാത ശുചീകരിക്കും. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയ, യുവജന സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, പൊലീസ് അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.ഫെബ്രുവരി 14ന് രാവിലെ ചുങ്കം മുതല്‍ വളപട്ടണം പാലം വരെയുള്ള പ്രദേശം ശുചീകരിക്കും. തുടര്‍ന്ന് രാത്രിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രികാല നിരീക്ഷണ പ്രവര്‍ത്തനം നടത്തും. ഇതില്‍ പങ്കുചേരുന്ന യുവജന സംഘടനകള്‍ക്ക് പ്രത്യേകം സമയ ക്രമങ്ങള്‍ അനുവദിച്ചു നല്‍കും. ദേശീയപാത സൗന്ദര്യവത്കരിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും. ഇതിനായി പഞ്ചായത്ത് പ്രസിഡന്‍റ് കെ. നാരായണന്‍ ചെയര്‍മാനായും വളപട്ടണം എസ്.ഐ ശ്രീജിത്ത് കണ്‍വീനറുമായുള്ള സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.