ജില്ലാ പഞ്ചായത്ത് യോഗം: വാച്ച്മാന്‍ നിയമനത്തെ ചൊല്ലി ബഹളം; യു.ഡി.എഫ് ഇറങ്ങിപ്പോയി

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തില്‍ താല്‍ക്കാലിക വാച്ച്മാന് പകരം സ്ഥിരം വാച്ച്മാനെ നിയമിക്കണമെന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശിപാര്‍ശയുടെ ചര്‍ച്ചക്കിടെ, ജില്ലാ പഞ്ചായത്ത് യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. പത്രപരസ്യവും ഇന്‍റര്‍വ്യൂവും നടത്തി സ്ഥിരം വാച്ച്മാനെ നിയമിക്കണമെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ ശിപാര്‍ശ ചെയ്തത്. എന്നാല്‍, ലീഗ് പ്രതിനിധി അന്‍സാരി തില്ലങ്കേരി പ്രതിഷേധവുമായി രംഗത്തത്തെി. മറ്റ് സ്ഥാപനങ്ങളിലെ വാച്ച്മാന്‍മാരെയൊന്നും മാറ്റാതെ ജില്ലാ പഞ്ചായത്തിലെ വാച്ച്മാനെ മാറ്റുന്നത് യു.ഡി.എഫ് അനുഭാവി ആയതിനാലാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അന്‍സാരി ആരോപിച്ചു. എന്നാല്‍, സുതാര്യമായും ചട്ടങ്ങള്‍ പാലിച്ചുമാണ് നിയമിക്കുന്നതെന്നും രാഷ്ട്രീയം കലര്‍ത്തുന്നത് നിങ്ങളാണെന്നും പി.പി. ദിവ്യ മറുപടി നല്‍കി. കോണ്‍ഗ്രസ് പ്രതിനിധി തോമസ് വര്‍ഗീസ് അന്‍സാരിയെ പിന്തുണച്ച് രംഗത്തത്തെിയതോടെ എല്‍.ഡി.എഫ് അംഗങ്ങളും ബഹളം വെച്ചു. പ്രസിഡന്‍റിന്‍െറ അന്തസ്സിനു നിരക്കാത്ത നടപടിയാണ് ഇതെന്ന് തോമസ് വര്‍ഗീസ് ആരോപിച്ചതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു. നിയമനത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും എല്ലാ യോഗങ്ങളും ബഹളത്തില്‍ മുക്കാമെന്ന് പ്രതിപക്ഷം ധരിക്കുന്നെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ദിവ്യ പറഞ്ഞു. മുന്‍ ചെയര്‍പേഴ്സനായിരുന്നുവെങ്കില്‍ തോമസ് വര്‍ഗീസ് യോഗത്തില്‍ ഇരിക്കില്ളെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തന്നെ പുറത്താക്കിക്കൊള്ളൂ എന്നായിരുന്നു മറുപടി. നിങ്ങളുടെ ഉദ്ദേശ്യം, അതാണെന്ന് അറിയാമെന്നും അത് നടക്കില്ളെന്നും കെ.വി. സുമേഷും മറുപടി നല്‍കി. ഇതോടെ യു.ഡി.എഫ് അംഗങ്ങളായ എട്ടുപേരും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. യു.ഡി.എഫ് പ്രതിനിധികളുടെ ആവശ്യം പരിഹാസ്യമാണെന്നും സ്വയം അപഹാസ്യരാവുകയാണെന്നും എല്‍.ഡി.എഫ് പ്രതിനിധികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാരായി രാജന്‍ രാജിവെച്ച കാര്യം സെക്രട്ടറി എം.കെ. ശ്രീജിത്ത് സഭയെ ഒൗദ്യോഗികമായി അറിയിച്ച ശേഷമാണ് അജണ്ടകളിലേക്കു കടന്നത്. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.