തട്ടുകടയില്‍ ആരോഗ്യ വിഭാഗത്തിന്‍െറ അതിക്രമമെന്ന്

തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലെ തട്ടുകടയില്‍ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ അതിക്രമമെന്ന് പരാതി. മനാഫിന്‍െറ ഉടമസ്ഥതയിലുള്ള തട്ടുകടയില്‍ ബുധനാഴ്ച രാവിലെ ഏഴിന് മുമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലത്തെിയ സംഘം മനാഫിന്‍െറ വിദ്യാര്‍ഥിയായ മകനെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. പത്ര ഏജന്‍റ് കൂടിയായ മനാഫ് എട്ടിനാണ് കട തുറക്കുക. അതിന് മുന്നോടിയായി പത്ര വിതരണത്തിനാണ് രാവിലെ നഗരത്തിലത്തെുന്നത്. ട്യൂഷന് പോകുന്നതിനാല്‍ മകനും കൂടെ വരും. മനാഫ് പത്രവിതരണത്തിന് പോയതിനിടയിലാണ് അക്രമമെന്ന് പറയുന്നു. അതേസമയം, നഗരസഭാ ശുചീകരണ തൊഴിലാളിയെ മനാഫ് മര്‍ദിച്ചെന്നും പരാതിയുണ്ട്. ഏറെക്കാലമായി മാറ്റാന്‍ നിര്‍ദേശിച്ചിരുന്ന അനധികൃതമായി സ്ഥാപിച്ച ഷീറ്റ് എടുത്തുമാറ്റാനാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയതത്രെ. ഇതിനുശേഷം മടങ്ങുകയായിരുന്ന സംഘത്തില്‍പെട്ട ശുചീകരണ തൊഴിലാളിയെ മനാഫ് മര്‍ദിക്കുകയും ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.