കലക്ടര്‍ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ റെയില്‍വേ ഗേറ്റ് അടച്ചതുകാരണം നാട്ടുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2014 മേയ് അഞ്ചിന് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗതീരുമാനങ്ങളെ അവഗണിക്കുന്ന നടപടികളാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാരനായ കെ.വി. കാദര്‍കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. റെയില്‍വേ മേല്‍പാലത്തിന്‍െറ നിര്‍മാണത്തോടനുബന്ധിച്ചാണ് റെയില്‍വേ ഗേറ്റ് അടച്ചത്. കമീഷന്‍, ദക്ഷിണ റെയില്‍വേ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഏറ്റെടുക്കാന്‍ സ്ഥലം ലഭ്യമല്ലാത്തത് കൊണ്ടാണ് റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍, പകരം സംവിധാനം ഏര്‍പ്പെടുത്താതെയാണ് റെയില്‍വേ ഗേറ്റ് അടച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു. റെയില്‍പാളം മുറിച്ചുകടക്കാനായി നടപ്പാത നിര്‍മിക്കാമെന്നും റെയില്‍വേ ഏറ്റിരുന്നത്രെ. എന്നാല്‍, രണ്ട് വാഗ്ദാനങ്ങളും പാലിച്ചില്ല. ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കലക്ടര്‍ എത്രയും വേഗം വിളിച്ചുചേര്‍ക്കണം. ആവശ്യമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കണമെന്നും കെ. മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.