തലശ്ശേരി: കഴിഞ്ഞ ദിവസം നങ്ങാറത്തുപീടികയില്‍നിന്ന് പിടികൂടിയ ബോംബുകള്‍ ബുധനാഴ്ച ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. മൂന്ന് സ്റ്റീല്‍ ബോംബുകളും രണ്ട് നാടന്‍ ബോംബുകളുമാണ് പൈക്കാട്ടുകുനിയിലെ ഒഴിഞ്ഞ പറമ്പില്‍ ടെലിഫോണ്‍ പോസ്റ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്തെിയത്. സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുക്കാനായത്. തലശ്ശേരിയിലെ വിവിധ മേഖലകളില്‍ സ്ഫോടക വസ്തുക്കളും മറ്റും കണ്ടത്തൊന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. നഗരത്തിലും പരിസരങ്ങളിലും വിവിധ ക്ഷേത്രങ്ങളിലും കാവുകളിലുമായി ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ പൊലീസും ജനങ്ങളും ഒരുപോലെ പരിഭ്രാന്തിയിലാണ്. കഴിഞ്ഞയാഴ്ചയാണ് വടക്കുമ്പാട് ബാലത്തില്‍ പുഴയോരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് സ്ഫോടക വസ്തുശേഖരം പിടികൂടിയത്. ധര്‍മടം പൊലീസ് ബോംബ് സ്ക്വാഡിന്‍െറ സഹായത്തോടെ നടത്തിയ മിന്നല്‍ റെയ്ഡിലാണ് രണ്ടുകിലോ വെടിമരുന്ന്, ഡിറ്റണേറ്ററുകള്‍, ചണനൂല്‍ തുടങ്ങിയവ പിടിച്ചെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 21ന് ധര്‍മടം സ്റ്റേഷന്‍ പരിധിയിലെ സാമിക്കുന്ന് വട്ടപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ബോംബ് അബദ്ധത്തില്‍ പൊട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായിരുന്ന പുതിയാണ്ടി സജീവന്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.