മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ല് ശേഖരിക്കാന്‍ വെടിമരുന്ന് ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തില്‍ നാശം നേരിട്ട വീടുകള്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ സന്ദര്‍ശിച്ചു. കാര, കല്ളേരിക്കര, കാനാട് എന്നിവിടങ്ങളിലെ വീടുകളാണ് കലക്ടറും സംഘവും ഇന്നലെ രാവിലെ പരിശോധിച്ചത്. മിക്ക വീടുകള്‍ക്കും ഭീതിദമായ ക്ഷതമാണ് സംഭവിച്ചതെന്നും പരിശോധന പൂര്‍ത്തിയാകുന്ന മുറക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും കലക്ടര്‍ വീട്ടുടമകളോട് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 28നാണ് പദ്ധതി പ്രദേശത്ത് ചെങ്കല്‍ ശേഖരിക്കുന്നതിനായി നടത്തിയ ശക്തമായ സ്ഫോടനത്തില്‍ കല്ളേരിക്കര, കാര പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് നാശമുണ്ടായത്. കല്ളേരിക്കരയിലെ പുനരധിവാസ സ്ഥലത്ത് നിര്‍മിച്ച മുഴുവന്‍ വീടുകള്‍ക്കും ക്ഷതം സംഭവിച്ചിരുന്നു. ഈ സ്ഥലത്തിനു മുന്‍വശം അഞ്ചരക്കണ്ടി റോഡരികിലെ നിരവധി വീടുകള്‍ക്കും കാര അമ്പലത്തിനു സമീപത്തെ വീടുകള്‍ക്കും കല്ളേരിക്കര എല്‍.പി സ്കൂളിനു സമീപത്തെ വീടുകള്‍ക്കും സ്ഫോടനം നടന്നതിന് ഒരു കിലോമീറ്ററോളം മാറി കനാല്‍ക്കരയിലുള്ള വീടുകള്‍ക്കുമാണ് ഏറെ നാശനഷ്ടം സംഭവിച്ചത്. കൂടുതല്‍ വീടുകള്‍ക്ക് ക്ഷതം സംഭവിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കിയാല്‍ മാനേജിങ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി, ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ കെ.പി. ജോസ്, കിയാല്‍ ഉദ്യോഗസ്ഥരായ പി. അജയകുമാര്‍, കെ. ബാലന്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍, കൗണ്‍സിലര്‍മാരായ ഇ.പി. ഷംസുദ്ദീന്‍, പി. ഗിരിജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. പുരുഷോത്തമന്‍, എം. ദാമോദരന്‍ മാസ്റ്റര്‍, വി.ആര്‍. ഭാസ്കരന്‍, എ.ബി. പ്രമോദ്, എം. ഷാഹിദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.