തലശ്ശേരി: വാഹനത്തിന്‍െറ രേഖ പണയം വെച്ചതും വണ്ടിച്ചെക്കുമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ അഭിഭാഷകന്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. തലശ്ശേരി പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടുവര്‍ഷം മുമ്പ് മുങ്ങിയതിനാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ഇരിട്ടി ഉളിക്കലിലെ അഡ്വ. മുഹമ്മദ് കുഞ്ഞിയാണ് (45) നാട്ടിലേക്ക് വരുന്നതിനിടെ ബജ്പേ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്‍െറ പിടിയിലായത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പൊലീസിനെ വിവരമറിയിക്കുകയും തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിറക്കര ‘സാറാസി’ല്‍ എം. ഉമ്മറിന്‍െറ കാറിന്‍െറ ആര്‍.സി ബുക് പണയം വെച്ചതിനാണ് തലശ്ശേരിയില്‍ കേസ്. ഈ കുടുംബവുമായി ബന്ധമുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞി കര്‍ണാടകയിലേക്ക് പോകാന്‍ കാര്‍ വാങ്ങുകയും ആര്‍.സി ബുക് ഉള്‍പ്പെടെ കൊണ്ടുപോവുകയുമായിരുന്നു. എന്നാല്‍, കാര്‍ തിരിച്ചുകൊടുത്തപ്പോള്‍ ആര്‍.സി ബുക് ഉണ്ടായിരുന്നില്ല. പിന്നീട് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുപയോഗിച്ച് അഭിഭാഷകന്‍ ഒന്നരലക്ഷം രൂപ വായ്പ തരപ്പെടുത്തുകയായിരുന്നു. ഈ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് കാറുടമ സംഭവമറിഞ്ഞത്. തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും മുഹമ്മദ് കുഞ്ഞി മുങ്ങിയിരുന്നു. ഉളിക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ചെക്ക് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.