മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് ഖനനത്തിനായി നടത്തിയ സ്ഫോടനത്തില്‍ നാശമുണ്ടായ വീടുകളുടെ കണക്കെടുപ്പ് തുടരുന്നു. കഴിഞ്ഞ 12 ദിവസങ്ങളിലും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നിരുന്നു. ജനുവരി 28നാണ് ശക്തമായ സ്ഫോടനത്തില്‍ കല്ളേരിക്കര, കാര പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് നാശമുണ്ടായത്. കല്ളേരിക്കരയിലെ പുനരധിവാസ സ്ഥലത്ത് നിര്‍മിച്ച മുഴുവന്‍ വീടുകള്‍ക്കും ക്ഷതം സംഭവിച്ചിരുന്നു. ഈ സ്ഥലത്തിനു മുന്‍വശം അഞ്ചരക്കണ്ടി റോഡരികിലെ നിരവധി വീടുകള്‍ക്കും കാര അമ്പലത്തിനു സമീപത്തെ വീടുകള്‍ക്കും സ്ഫോടനം നടന്നതിന് ഒരു കിലോമീറ്ററോളം മാറിയുള്ള വീടുകള്‍ക്കുമാണ് നാശനഷ്ടം സംഭവിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിമാനത്താവള ഒന്നാം ഗേറ്റില്‍ ഉപരോധം ഏര്‍പ്പെടുത്തി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞതിനാല്‍ പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തത്തെി ചര്‍ച്ച നടത്തിയിരുന്നു. മട്ടന്നൂര്‍ നഗരസഭ, കിയാല്‍ എന്നിവിടങ്ങളിലായി ഇതിനകം നാനൂറിലധികം പേര്‍ പരാതികളുമായി എത്തിയിട്ടുണ്ട്. ഇത്രയധികം വീടുകള്‍ക്ക് ക്ഷതം സംഭവിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് രാവിലെ ജില്ലാ കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കേടുപാട് സംഭവിച്ച വീടുകള്‍ക്ക് ഫെബ്രുവരി 25ന് മുമ്പ് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് കിയാല്‍ വ്യക്തമാക്കിയിരുന്നു. വീടുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ കണക്കെടുപ്പ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കുന്നതിനായി കര്‍മസമിതി രൂപവത്കരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍ ചെയര്‍മാനും വി.കെ. ലക്ഷ്മണന്‍ വൈസ് ചെയര്‍മാനും എ.ബി. പ്രമോദ് കണ്‍വീനറുമായാണ് വിപുലമായ കര്‍മസമിതി രൂപവത്കരിച്ചിട്ടുള്ളത്.കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. എം.ഡി ജി. ചന്ദ്രമൗലി, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍, കിയാല്‍ പ്രതിനിധികള്‍, എയര്‍പോര്‍ട്ട് എന്‍ജിനീയര്‍ ജോസ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എയര്‍പോര്‍ട്ടിനായി 18 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നത് ഫെബ്രുവരി 29 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമുണ്ടെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.