പമ്പ് കേടായി; മാവിലാകടപ്പുറം മേഖലയില്‍ കുടിവെള്ളം മുടങ്ങി

തൃക്കരിപ്പൂര്‍: മോട്ടോര്‍ പമ്പ് കേടായതിനെ തുടര്‍ന്ന് വലിയപറമ്പ് മാവിലാ കടപ്പുറം മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്നാഴ്ചയാവുന്നു. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും കുടിവെള്ളം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് പരാതി. ഒരിയര പദ്ധതിയില്‍ നിന്നാണ് ഇവിടേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം ഒടുവിലാണ് ജലവിതരണം തടസ്സപ്പെട്ടത്. അധികൃതരെ സമീപിച്ചപ്പോള്‍ പമ്പ് കേടായതാണെന്നാണ് ഉപഭോക്താക്കളെ അറിയിച്ചത്. പകരം സംവിധാനവും ഇവിടെയില്ല. മോട്ടോര്‍ നന്നാക്കിക്കൊണ്ടുവന്ന് ഏറെ വൈകും മുമ്പ് വീണ്ടും തകരാറിലാവുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തിയിട്ടും ജനത്തിന് വെള്ളം കിട്ടുന്നില്ല. മേഖലയില്‍ 30 ഗാര്‍ഹിക കണക്ഷനും 15 പൊതു ടാപ്പുകളുമുണ്ട്. പട്ടികജാതി കോളനിയും ഒരിയര ടാങ്കിന്‍െറ വിതരണ ശൃംഖലയിലാണ്. ഇവിടത്തെ കിണറുകളില്‍ ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.