തലശ്ശേരി: സ്വതന്ത്ര ആവിഷ്കാരങ്ങള്‍ പ്രദര്‍ശനത്തിനത്തെിച്ച് എട്ട് ചിത്രകാരന്മാര്‍. ന്യൂമാഹി മലയാള കലാഗ്രാമത്തിലെ ചിത്രകലാ വിദ്യാര്‍ഥികളായ ഗാഥ ആനന്ദ്, ജോര്‍ജ് ജോസഫ്, ജിമിന്‍ രാജ്, ജിഷ്ന ലിമീഷ്, മിനിജ ആനന്ദ്, യു. പ്രജീഷ്, സര്‍ജാന സിറാജ്, പി.കെ. ഷമിന എന്നിവരുടെ ചിത്രങ്ങളാണ് ‘ട്രാന്‍സ്പരന്‍സി’ എന്ന ഗ്രൂപ് ചിത്രപ്രദര്‍ശനത്തിലൂടെ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. സാമൂഹിക വ്യവസ്ഥിതിയും തെരുവോരങ്ങളും മയക്കുമരുന്ന് ഉപയോഗവും മനുഷ്യന്‍െറ ആര്‍ത്തിയും വ്യത്യസ്തമായ വര്‍ണ വിന്യാസത്തിലൂടെ ചിത്രീകരിച്ചിരിക്കുകയാണ് എട്ടംഗ സംഘം. കൃഷിയും സ്ത്രീയും സ്വാതന്ത്ര്യവും പ്രമേയമാവുന്നുണ്ട് ചിത്രങ്ങളില്‍. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും പ്രകൃതി ചൂഷണവും കാണാക്കാഴ്ചകളും കോര്‍ത്തിണക്കി ചിന്തിപ്പിക്കുക കൂടിയാണ് പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍. തലശ്ശേരി തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം ഫെബ്രുവരി 13ന് സമാപിക്കും. എ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. കെ.എം. ശിവകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എം. ഹരീന്ദ്രന്‍, എ. സത്യനാഥ്, സോമന്‍ പന്തക്കല്‍, പ്രശാന്ത് ഒളവിലം, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. ഷമിന സ്വാഗതവും മിനിജ ആനന്ദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.