തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍െറ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ സമരവുമായി രംഗത്തത്തെിയതോടെ തിങ്കളാഴ്ച നഗരസഭാ ഓഫിസ് പരിസരം പ്രക്ഷുബ്ധമായി. രാവിലെ നടന്ന അടിയന്തര കൗണ്‍സിലിനോടനുബന്ധിച്ചാണ് പ്രക്ഷോഭമാരംഭിച്ചത്. അടിയന്തര കൗണ്‍സിലില്‍ രാജി ആവശ്യപ്പെട്ട സബ്മിഷന്‍ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം അനുവദിക്കാതിരുന്നതോടെ പ്രതിപക്ഷ കക്ഷികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളായ സാജിദ ടീച്ചര്‍ (മുസ്ലിം ലീഗ്), എം.പി. അരവിന്ദാക്ഷന്‍ (കോണ്‍ഗ്രസ്), മാജിദ അഷ്ഫാഖ് (വെല്‍ഫെയര്‍ പാര്‍ട്ടി), അഡ്വ. വി. രത്നാകരന്‍ (ബി.ജെ.പി) എന്നിവര്‍ ഭരണസ്തംഭനം മുന്‍നിര്‍ത്തി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടു. സബ് മിഷന്‍ അനുവദിക്കാനാവില്ളെന്ന് വൈസ് ചെയര്‍പേഴ്സന്‍ മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും ബഹളം തുടങ്ങി. തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരിക്കുകയായിരുന്നു. എസ്.ഡി.പി.ഐ, മുസ്ലിം ലീഗ് കക്ഷികള്‍ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് പ്രിന്‍സിപ്പല്‍ എസ്.ഐ എം. അനില്‍, ധര്‍മടം എസ്.ഐ സി. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഗരസഭാ കണ്ടിജന്‍റ് വിഭാഗം തൊഴിലാളികളുടെ റിലേ സത്യഗ്രഹത്തിനും നഗരസഭാ കവാടം തിങ്കളാഴ്ച സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.