ഉരുവച്ചാല്‍: പാലാച്ചിപ്പാറയില്‍ വീണ്ടും തീപിടിത്തം. തീയണക്കാന്‍ കഴിയാതെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ വലഞ്ഞു. വെള്ളിയാഴ്ച രാത്രി തീപിടിച്ച ശിവപുരം പാലാച്ചിപ്പാറയിലാണ് ശനിയാഴ്ചയും രണ്ടുതവണ തീപിടിത്തമുണ്ടായത്. ഉച്ചക്ക് തീ പടര്‍ന്നപ്പോള്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചെങ്കിലും വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും തീപിടിച്ചു. പ്രദേശത്ത് മലയും കുന്നും പാറയും ആയതിനാല്‍ മട്ടന്നൂരില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും സ്ഥലത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പടുപാറയിലെ മറ്റൊരു വഴിയിലൂടെ നാട്ടുകാര്‍ കുന്നും പാറയും കയറി തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു. പാലാച്ചിപ്പാറയിലെ പാറക്ക് മുകളിലുള്ള ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. ഇതിനിടെ ഇവിടേക്ക് വരുകയായിരുന്ന ഫയര്‍ഫോഴ്സ് വാഹനം ഗതാഗതക്കുരുക്കില്‍പെട്ടു. മട്ടന്നൂര്‍ ഫയര്‍ഫോഴ്സിന്‍െറ വാഹനം ഉരുവച്ചാലിലാണ് കുരുക്കില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.