സ്ത്രീ സംവരണമല്ല, സ്ത്രീ-പുരുഷ സമത്വമാണ് ആവശ്യം –എം.പി

പാനൂര്‍: സ്ത്രീ സംവരണമല്ല, സ്ത്രീ-പുരുഷ സമത്വമാണ് ആവശ്യമെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. പാനൂരില്‍ കൂത്തുപറമ്പ് നിയമസഭ മണ്ഡലം വനിതാ പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുരുഷ വിദ്വേഷമോ പുരുഷന്‍െറ മേലുള്ള ആധിപത്യമോ അല്ല മറിച്ച് ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന മൂല്യനിര്‍ണയത്തില്‍ കാണിക്കുന്ന അതേ സമത്വം സര്‍വ മേഖലകളിലും വ്യാപിപ്പിക്കാനുള്ള സന്നദ്ധത സര്‍ക്കാറിന്‍െറ ഭാഗത്തു നിന്നുമുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടി. ഷബ്ന അധ്യക്ഷത വഹിച്ചു. കെ.പി.വി. പ്രീത സ്വാഗതം പറഞ്ഞു. റെയ്ഡ്കോ ചെയര്‍മാന്‍ പനോളി വത്സലന്‍ സംസാരിച്ചു. അഡ്വ. പത്മജ പത്മനാഭന്‍, വിന്നി പൊന്നത്ത്, വി. സുജാത, അഡ്വ. പി. വിമലകുമാരി എന്നിവര്‍ ക്ളാസെടുത്തു. സമാപനത്തില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ ഗ്രൂപ്പുകളുടെ വിഷയാവതരണം നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ. ലീല റിപ്പോര്‍ട്ട് ക്രോഡീകരണവും പാര്‍ലമെന്‍റ് പ്രഖ്യാപനവും നടത്തി.കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം സി.വി. മാലിനി, ജില്ലാ കമ്മിറ്റിയംഗം മറിയം ബീവി, കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം പി. രജനി, പാനൂര്‍ ഏരിയാ സെക്രട്ടറി പി. സരോജിനി, വി. സരോജിനി, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം പി.പി. ഷബ്നം, വി.കെ. രമ്യ, ടി. വിമല, പി.കെ. സൗമിനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.