പുത്തൂര്‍ ശുദ്ധജല വിതരണ പദ്ധതി കമീഷന്‍ ചെയ്തു

പാനൂര്‍: കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ പുത്തൂര്‍ ശുദ്ധജല വിതരണ പദ്ധതി കമീഷന്‍ ചെയ്തു. കൃഷിമന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കരുവാങ്കണി ബാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പുഷ്പ മരുന്നന്‍ സ്വാഗതം പറഞ്ഞു. എം.എം. സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി. ചന്ദ്രന്‍ മാസ്റ്റര്‍, ബ്ളോക് പഞ്ചായത്ത് അംഗം ഒ.പി. ഷീജ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. സാവിത്രി, കെ. സുജാത, വി. രാമന്‍ നായര്‍, കെ.പി. രാമചന്ദ്രന്‍, എന്‍.കെ. അനില്‍കുമാര്‍, മൊയ്തു പത്തായത്തില്‍, കെ.എം. പ്രകാശന്‍, സി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. 38,30000 രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്.ജലനിധിയുടെ ഭാഗമായി പഞ്ചായത്തില്‍ 36 സംഘങ്ങളിലൂടെ 19 പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 91കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് ശുദ്ധജലപദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.