കാഞ്ഞങ്ങാട്: നേരം ഇരുട്ടുന്നതോടെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിന്‍െറ അകവും പുറവും ഒരുപോലെ ഇരുളിലാകും. ബസ്സ്റ്റാന്‍ഡിന് മുന്നിലെ പൊലീസ് എയ്ഡ് പോസ്റ്റും അടയും. ഇവിടെ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പണ്ടേ കണ്ണടച്ചു. പിടിച്ചുപറിക്കാരുടെയും മദ്യപരുടെയും അക്രമി സംഘങ്ങളുടെയും ശല്യത്തെക്കുറിച്ച് ദിനം പ്രതി പരാതികളുയരുമ്പോള്‍ നഗര സിരാകേന്ദ്രത്തിലെ ബസ്സ്റ്റാന്‍ഡ് പരിസരം വഴിവിളക്കുപോലും കത്തിക്കാതെ അതിക്രമികള്‍ക്ക് സൗകര്യമൊരുക്കുന്ന സ്ഥിതിയാണ് . ബസ്സ്റ്റാന്‍ഡിനകം കാലങ്ങളായി ഇരുട്ടിലായതിനാല്‍ രാത്രി ഏഴിന് ശേഷം ഇവിടെയാരും ബസ് കാത്തു നില്‍ക്കാറില്ല. രാത്രിയത്തെുന്ന ബസുകളും ബസ്സ്റ്റാന്‍ഡിന് പുറത്ത് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ആഴ്ചകളായി ബസ്സ്റ്റാന്‍ഡിന് മുന്‍ഭാഗത്തെ വഴിവിളക്കുകള്‍ തെളിയാറില്ല. അതുകാരണം എയ്ഡ്പോസ്റ്റും പരിസരവും സദാ ഇരുട്ടിലാണ്. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിന് ഇരുപുറവുമുള്ള ഡിവൈഡറുകളിലെ വിളക്കുകള്‍ പലതും കത്തുന്നുണ്ട്. ബസ്സ്റ്റാന്‍ഡിന് മുന്നിലുള്ളതു മാത്രം ആരോ ബോധപൂര്‍വം കെടുത്തിയതുപോലെയാണ്. സമീപത്തെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് ആകെയുള്ള ആശ്രയം. രാത്രി ഏഴ്മണി കഴിഞ്ഞാല്‍ ഇവിടെ പൊലീസിന്‍െറ സാന്നിധ്യവും ഉണ്ടാകാറില്ല. കുറെക്കാലം രാത്രിയില്‍ പതിവായി പൊലീസ് ബസ് ഇവിടെ നിര്‍ത്തിയിടാറുണ്ടായിരുന്നെങ്കിലും ഈയിടെയായി അതും കാണാനില്ല. രാത്രിയില്‍ പലപ്പോഴും ഏറെ നേരം ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഏഴ് കഴിഞ്ഞാല്‍ കണ്ണൂര്‍ ഭാഗത്തേക്ക് വല്ലപ്പോഴുമത്തെുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ മാത്രമാണുണ്ടാവുക. ഇരുട്ടില്‍ ബസ് കാത്തു നില്‍കണ്ടിവരുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നു. രാത്രി ട്രെയിനിറങ്ങി വരുകയായിരുന്ന യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്നത് ദിവസങ്ങള്‍ക്കു മുമ്പാണ്. പോക്കറ്റടിക്കും പിടിച്ചുപറിക്കും ഇരകളാകുന്നവര്‍ പലരും യാത്ര മുടങ്ങുമെന്നതിനാല്‍ പരാതിനല്‍കാന്‍ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ പൊലീസിന്‍െറ അലംഭാവം തുടരാന്‍ ഇതൊരു കാരണമാകുന്നു. ബസ്സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ രാത്രി ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കണമെന്നും വെളിച്ചത്തിന് സംവിധാനമേര്‍പ്പെടുത്തണമെന്നുമാണ് നഗരവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.