രാജപുരം: കള്ളാറില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. പരക്കെ ആക്രമണം. സ്കൂള്‍ വാഹനവും വീടും സാമൂഹികവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. കള്ളാറിലും പരിസര പ്രദേശങ്ങളിലുമായുണ്ടായ അക്രമസംഭവത്തില്‍ കള്ളാറിലെ ബൂണ്‍ പബ്ളിക് സ്കൂളിന്‍െറ വാനിനും മാലക്കല്ലിലെ ആനിമൂട്ടില്‍ ജോയി, അബ്ദുറഹ്മാന്‍ എന്നിവരുടെ വീടിനുനേരെയുമാണ് ആക്രമണമുണ്ടായത്. കള്ളാറിലെ സി.എം. നാസര്‍, പി.എം. അബ്ദുറഹ്മാന്‍ എന്നിവരുടെ മോട്ടോര്‍ബൈക്കിന്‍െറ സീറ്റ് കീറി നശിപ്പിച്ചു. സി.സി. അബൂബക്കറിന്‍െറ കാര്‍ തകര്‍ത്തു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. കള്ളാറിലെ ബൂണ്‍ സ്കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനിന് തീവെച്ചശേഷമാണ് മറ്റ് വാഹനങ്ങള്‍ തകര്‍ത്തതെന്നാണ് പൊലീസ് നിഗമനം. കണ്ണൂരില്‍നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. വെള്ളരിക്കുണ്ട് സി.ഐ ടി.പി. സുമേഷ്, എസ്.ഐമാരായ കെ.വി. സുമേഷ്, രാജീവ്കുമാര്‍, അരവിന്ദാക്ഷന്‍ എന്നിവരും സ്ഥലത്തത്തെി. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂള്‍ വാനിന് തീപിടിച്ചശേഷം സംശയാസ്പദമായി ഒരാള്‍ ഓടുന്നതായി കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.