തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നല്‍കണം -പി.കെ. ശ്രീമതി ടീച്ചര്‍ എം.പി

കണ്ണൂര്‍: ഭിന്നശേഷി സൗഹൃദ ജില്ല യാഥാര്‍ഥ്യമാക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ മൂന്ന് ശതമാനം തുക വകയിരുത്തണമെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു. എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിയുള്ളവര്‍ക്കായി അനുവദിച്ച മുച്ചക്ര വാഹനങ്ങളും വീല്‍ചെയറുകളും വിതരണം ചെയ്യുകയായിരുന്നു അവര്‍. ഭിന്നശേഷി സൗഹൃദ ജില്ല പദ്ധതിയില്‍ ഒട്ടേറെ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍കൂടി സഹകരിച്ചാല്‍ ജില്ലയിലെ ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് കുറേയേറെ പരിഹാരം ഉണ്ടാക്കാനാകുമെന്നും എം.പി പറഞ്ഞു.മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, കൗണ്‍സിലര്‍ ലിഷ ദീപക്, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ. രാജീവന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല എന്നിവര്‍ സംസാരിച്ചു. ഒമ്പത് മുച്ചക്ര സ്കൂട്ടറുകളും നാല് വീല്‍ ചെയറുമാണ് വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.