കണ്ണൂര്‍: പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്‍െറ ഗാര്‍ഡ് ഇളകി ലോറിക്കു മുകളില്‍ വീണു. ചരക്കു ലോറിയായിരുന്നതിനാലും തിരക്ക് കുറവായിരുന്ന സമയമായതിനാലും ദുരന്തമൊഴിവായി. അണ്ടര്‍ ബ്രിഡ്ജുകള്‍ക്കു മുന്നില്‍ സമാന്തരമായി സ്ഥാപിക്കുന്ന ഇരുമ്പു ബീമുകളാണ് ബ്രിഡ്ജ് ഗാര്‍ഡുകള്‍. അനുവദനീയമായതിലധികം ചരക്കുകള്‍ കയറ്റി വരുന്ന വാഹനങ്ങള്‍ തട്ടി പാലത്തിന് ക്ഷതമേല്‍ക്കാതിരിക്കാനാണ് ഇവ സ്ഥാപിക്കുന്നത്. ട്രെയിന്‍ കടന്നുപോകുന്ന പാലങ്ങള്‍ക്കാണ് ഈ രീതിയില്‍ ഇരുമ്പു ബാറുകളുടെ സുരക്ഷ ഒരുക്കുക. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് സംഭവം. ബ്രിഡ്ജിന്‍െറ പടിഞ്ഞാറെ ഭാഗത്തുള്ള ഗാര്‍ഡാണ് ഇളകി വീണത്. മാര്‍ക്കറ്റില്‍ നിന്നും വരുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ കാബിനു മുകളിലേക്കാണ് ഇത് വീണത്. ശബ്ദം കേട്ട ഉടന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇരുവശത്തും വാഹനങ്ങള്‍ തടഞ്ഞു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. ഭാരമുള്ള ഇരുമ്പ് ഗാര്‍ഡ് ഉയര്‍ത്തി നീക്കാന്‍ പ്രയാസമായതോടെ ക്രെയിന്‍ കൊണ്ടുവന്ന് രാത്രി ഒമ്പതരയോടെയാണ് നീക്കം ചെയ്തത്. ഈ സമയമത്രയും പഴയ ബസ്സ്റ്റാന്‍ഡിനു മുന്നിലും മുനീശ്വരന്‍ കോവിലിനു സമീപവും ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് ഗതാഗതം തടഞ്ഞിരുന്നു. ബ്രിഡ്ജ് ഗാര്‍ഡ് സ്ഥാപിച്ച സ്ഥലത്തെ കല്ലുകള്‍ ഇളകിയിട്ടുണ്ടെന്നും ഇത് പരിശോധിക്കുന്നതിന് റെയില്‍വേയോട് ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ ലോറിക്ക് കേടുപാട് പറ്റിയെങ്കിലും ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.