തെരഞ്ഞെടുപ്പിലെ ക്രമക്കേട് ഇല്ലാതാക്കാന്‍ നടപടിയെടുക്കണം -കെ. സുരേന്ദ്രന്‍

കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നത് തടയാന്‍ ജില്ലയില്‍ തെരഞ്ഞെടുപ്പു നടപടികള്‍ കാലേക്കൂട്ടി കാര്യക്ഷമമാക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നല്‍കി. ബി.എല്‍.ഒ സ്ളിപ് ഉപയോഗിച്ച് വോട്ടു ചെയ്യുന്നതിന് അനുമതി നല്‍കാന്‍ പാടില്ല. രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്ന ചില ബി.എല്‍.ഒമാര്‍ യഥാര്‍ഥ വോട്ടര്‍മാരെ ഒഴിവാക്കി സ്ളിപ്പുകള്‍ അവര്‍ക്ക് താല്‍പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസില്‍ മൊത്തമായി എത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. പോളിങ് സ്റ്റേഷനുകള്‍ നിര്‍ണയിക്കുമ്പോള്‍ പൊതുസ്ഥാപനങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വായനശാലകളോ ക്ളബുകളോ പോളിങ് സ്റ്റേഷനുകളാക്കാന്‍ പാടില്ല. ഓപണ്‍ വോട്ടിന്‍െറ മറവില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണം. ഇതു തടയാന്‍ പോളിങ് ബൂത്തുകളില്‍ നിര്‍ബന്ധമായും വിഡിയോഗ്രാഫര്‍ക്കു പുറമേ ഫോട്ടോഗ്രാഫര്‍മാരേയും നിയോഗിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.