എഴുത്തുകാര്‍ക്കെതിരായ വെല്ലുവിളിക്കെതിരെ ജാഗ്രത പാലിക്കണം –ബാനു മുസ്താഖ്

കണ്ണൂര്‍: എഴുത്തുകാര്‍ക്കെതിരായ വെല്ലുവിളി ഉയരുന്ന കാലത്ത് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് കന്നട എഴുത്തുകാരി അഡ്വ. ബാനു മുസ്താഖ്. ഗ്രന്ഥശാലാ സംഘം ലൈബ്രറി പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വായനശാലാ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം പുസ്തക വായന മാത്രമല്ല, സാംസ്കാരിക ജാഗ്രത കൂടിയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തനം പോലെ രാജ്യത്ത് മറ്റൊരു കൂട്ടായ്മയില്ല. മനുഷ്യ സ്നേഹവും ജനസ്നേഹവും വളര്‍ത്തിയെടുക്കാന്‍ കൂട്ടായ്മ വളര്‍ത്തണമെന്നും ബാനു മുസ്താഖ് പറഞ്ഞു. സംഘാടക സമിതി ചെയര്‍പേഴ്സന്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി എന്നിവര്‍ സംസാരിച്ചു. പയ്യൂര്‍ കുഞ്ഞിരാമന്‍െറ ‘കല്‍ബുര്‍ഗി സാഹിത്യത്തിലെ രക്തസാക്ഷി’ എന്ന പുസ്തകം ബാനു മുസ്താഖ് പി.കെ ബൈജുവിന് നല്‍കി പ്രകാശനം ചെയ്തു. വായന മത്സര വിജയികള്‍ക്ക് പിരപ്പന്‍കോട് മുരളി സമ്മാനം നല്‍കി. ജില്ലാ സെക്രട്ടറി പി.കെ. ബൈജു സ്വാഗതവും വൈസ് പ്രസിഡന്‍റ് എം. മോഹനന്‍ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കവിയൂര്‍ രാജഗോപാലന്‍ വിവിധ സെഷനുകളെ കുറിച്ചുള്ള അവതരണം നടത്തി. വിവിധ സിമ്പോസിയത്തില്‍ എ.കെ. നമ്പ്യാര്‍, മാത്യു പുതുപറമ്പില്‍, സി.എച്ച്. ബാലകൃഷ്ണന്‍, ഡോ.പി.പി. ബാലന്‍, കെ.വിനോദ്, പി.എം. സാജിദ്, ഒ.വി. നാരായണന്‍, വി.കെ. സുരേഷ് ബാബു, വി.കെ. പ്രേമരാജന്‍, അഡ്വ. പി.അപ്പുക്കുട്ടന്‍, പിരപ്പന്‍കോട് മുരളി, കരിവെള്ളൂര്‍ മുരളി, കെ.പി. സതീഷ് കുമാര്‍, യു.ജനാര്‍ദനന്‍, ബി.സുരേഷ് ബാബു, ജി.ഡി. നായര്‍, ടി.പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗാന്ധി സ്മാരക ലൈബ്രറി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ‘നമ്മളൊന്ന്’ നാടകം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.