ഇരിട്ടി: പഴശ്ശി അണക്കെട്ടിന്‍െറ ജലസംഭരണ ശേഷി സര്‍വേ പൂര്‍ത്തിയായി. പത്തു ദിവസമായി പത്ത് കിലോമീറ്ററില്‍ ഏറെ വരുന്ന അണക്കെട്ടിന്‍െറ വെള്ളം കയറിക്കിടക്കുന്ന പ്രദേശത്ത് നടത്തിയ സര്‍വേ വെള്ളിയാഴ്ചയോടെയാണ് അവസാനിച്ചത്. പീച്ചി കേരള എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ഷിനി, അസി. ഡയറക്ടര്‍ അജിത്ത്, ജോ. ഡയറക്ടര്‍ ഫ്രാന്‍സിസ് എന്നിവരായിരുന്നു സര്‍വേക്ക് നേതൃത്വം നല്‍കിയത്. അണക്കെട്ടിന്‍െറ ജലസംഭരണ ശേഷി അളക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷം മുമ്പ് ഇതുപോലുള്ള സര്‍വേ ഇവിടെ നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, അന്ന് അണക്കെട്ടിലെ ജലത്തിന്‍െറ അളവ് മാത്രമാണ് എടുത്തിരുന്നത്. ഇന്ന് ജലാശയത്തില്‍ അടിഞ്ഞുകൂടിയ ചളിയുടെ അളവ് കൂടി പഠന വിധേയമാക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. അത്യാധുനിക ഉപകരണിന്‍െറ സഹായത്തോടെയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഈ ഉപകരണം ഉപയോഗിച്ച് ആദ്യമായി ഈ രീതിയില്‍ സര്‍വേ നടക്കുന്നത് പഴശ്ശി അണക്കെട്ടിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തിലെ 25ഓളം അണക്കെട്ടുകളിലും ഇത് പോലുള്ള സര്‍വേ തുടര്‍ന്ന് നടക്കും. സര്‍വേ റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കും. ഇതിലൂടെ അണക്കെട്ടില്‍ അടിഞ്ഞുകൂടിയ മണ്ണിന്‍െറയും മണ്ണ് തള്ളിയും മറ്റും നടത്തിയിരിക്കുന്ന കൈയേറ്റങ്ങളുടെ വ്യാപ്തിയും ജലസംഭരണ ശേഷിയില്‍ വന്നിരിക്കുന്ന മാറ്റങ്ങളും മറ്റും പഠനവിധേയമാക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.