വേനല്‍ചൂട് തുടങ്ങി; കാട്ടുതീ പേടിയില്‍ നാട്

ശ്രീകണ്ഠപുരം: വേനല്‍ചൂടിന്‍െറ കാഠിന്യം വര്‍ധിക്കാന്‍ തുടങ്ങിയതോടെ മലമടക്കുകളിലടക്കം കാട്ടുതീ ഭീതി. കാട്ടുതീയാണെന്ന പ്രചാരണത്തിന്‍െറ മറവില്‍ പലയിടത്തും സാമൂഹികവിരുദ്ധര്‍ തീയിടുന്നതും അശ്രദ്ധമായി പുകവലിക്കാര്‍ വലിച്ചെറിയുന്ന ബീഡി അവശിഷ്ടങ്ങളില്‍നിന്ന് തീ പടരുന്നതും പതിവാണ്. തീപിടിത്തം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കാനോ തീപിടിത്തത്തിനു പിന്നിലെ കാരണങ്ങളന്വേഷിക്കാനോ അധികാരികള്‍ തയാറാവുന്നില്ളെന്നതാണ് യാഥാര്‍ഥ്യം. ഈ വര്‍ഷം ജനുവരി മുതല്‍ക്കുതന്നെ കേരള-കര്‍ണാടക അതിര്‍ത്തി മലനിരകളില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യമുള്ള പ്രദേശങ്ങളില്‍ തീ പടരുന്നത് കണ്ടതിനാല്‍ തീയണക്കാന്‍ ആരും പോയില്ല. വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വനപാലകര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ മലമടക്കു പ്രദേശങ്ങള്‍ കത്തിയമര്‍ന്നു. മുന്‍ വര്‍ഷങ്ങളിലെല്ലാം ടൂറിസം കേന്ദ്രമായ വൈതല്‍മലയില്‍ ഹെക്ടര്‍ കണക്കിന് പ്രദേശങ്ങളാണ് അഗ്നിക്കിരയായത്. അത്യപൂര്‍വ സസ്യങ്ങളും വന്യജീവികളും മരങ്ങളുമെല്ലാം നശിക്കാറുണ്ട്. കാഞ്ഞിരക്കൊല്ലി മേഖലയിലും പയ്യാവൂര്‍ ആടാംപാറ, വഞ്ചിയം, ഒന്നാംപാലം മേഖലയിലുള്‍പ്പെടെ തീ പതിവാണ്. ആടാംപാറ, ഒന്നാംപാലം ഭാഗങ്ങളില്‍ കഴിഞ്ഞദിവസവും തീപിടിച്ചിരുന്നു. ഏക്കര്‍കണക്കിന് വനഭൂമി കത്തിനശിച്ചിട്ടും തീയണക്കാന്‍ ആരുമുണ്ടായിരുന്നില്ല. കാട്ടുതീയാണെന്ന് പ്രചരിപ്പിച്ച് കര്‍ണാടക അതിര്‍ത്തി മലനിരകളിലെ വനമേഖലകളില്‍ മനപൂര്‍വം തീയിട്ട് മരംകൊള്ളയും വന്യജീവി വേട്ടയും നടത്തുന്ന ചില സംഘങ്ങളുണ്ടെന്നാണ് സൂചന. തീയിട്ടതിനാല്‍ മരങ്ങള്‍ കത്തിനശിക്കുകയും വന്യജീവികള്‍ പലതും ചത്തൊടുങ്ങുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മരം മുറിച്ചുകടത്താനും വന്യജീവികളുടെ ഇറച്ചി വില്‍പന നടത്താനും എളുപ്പമാണെന്നതിനാലാണ് വേനലിന്‍െറ മറവില്‍ കാട്ടുതീ പ്രചരിപ്പിച്ച് തീയിടുന്നതത്രേ. കാട്ടുതീയുണ്ടാവാനുള്ള സാധ്യതയില്ളെന്നിരിക്കെയാണ് പലയിടത്തും തീപിടിത്തമുണ്ടാവുന്നതെന്നതാണ് സംശയത്തിനിടയാക്കുന്നത്. തീപിടിത്തുമുണ്ടായതായി കണ്ടാല്‍ വനപാലകരെ വിവരമറിയിച്ചാലും പലപ്പോഴും തിരിഞ്ഞുനോക്കാറില്ലത്രേ. എല്ലാം കത്തിയമര്‍ന്ന ശേഷം മാത്രമാണ് വനപാലകര്‍ സ്ഥലത്തത്തെുന്നതെന്നാണ് ആക്ഷേപം. ശ്രീകണ്ഠപുരത്ത് വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷന്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ല. മലയോരത്ത് അത് പ്രധാന പ്രശ്നമായിരിക്കുകയാണ്. വേനല്‍ചൂടിന്‍െറ തീവ്രതയേറും മുമ്പേ ജനങ്ങളെ ബോധവാന്മാരാക്കാനോ കാട്ടുതീ പ്രചാരണം നടത്തി തീയിടുന്ന സാമൂഹികവിരുദ്ധരെ നിലക്കുനിര്‍ത്താനോ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വനമേഖലയില്‍ ജനകീയ സ്ക്വാഡുകളുണ്ടാക്കി വനംവകുപ്പധികൃതര്‍ രംഗത്തിറങ്ങിയാല്‍ തീയിടുന്നവരെ കണ്ടത്തൊനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.