കൂത്തുപറമ്പ്: 22ാമത് നാണുട്ടി ആന്‍ഡ് വണ്ട്യായി മുകുന്ദന്‍ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ഇന്ന് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമാവും. വൈകീട്ട് അഞ്ചുമണിക്ക് നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആതിഥേയരായ ഹണ്ടേഴ്സ് കൂത്തുപറമ്പും അഭിലാഷ് പാലക്കാടുമാണ് ആദ്യമത്സരത്തില്‍ ഏറ്റുമുട്ടുക. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ 24 ടീമുകള്‍ മാറ്റുരക്കും. രത്നം എഫ്.സി ബംഗളൂരു, മെഡിഗാഡ് അരീക്കോട്, കെ.എഫ്.സി കാളികാവ്, ആലുക്കാസ് തൃശൂര്‍, സൂപ്പര്‍സ്റ്റുഡിയോ മലപ്പുറം, ടൗണ്‍ ടീം അരീക്കോട്, ബ്ളാക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, എ.എഫ്.സി വയനാട് അടക്കമുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 4000ത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഗാലറിയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിജയികള്‍ക്ക് ട്രോഫിക്കും കാഷ് അവാര്‍ഡിനും പുറമെ മസ്കത്ത് മജീദ് കുഞ്ഞിപ്പുര നല്‍കുന്ന 75,000 രൂപയുടെ പ്രൈസ്മണിയും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി പ്രസിഡന്‍റ് എന്‍.കെ. ശ്രീനിവാസന്‍ മാസ്റ്റര്‍, വണ്ട്യായി വാസു, കെ.പി. ശ്രീധരന്‍, പി.സി. മുഹമ്മദ്, പി. പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.