കണ്ണൂര്‍: പ്രസിഡന്‍റിന്‍െറ അഭാവവും സൊസൈറ്റിക്ക് കെട്ടിടം നല്‍കാത്തതും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. യോഗങ്ങളില്‍ പ്രസിഡന്‍റ് പങ്കെടുക്കാത്തത് ഉത്തരവാദപ്പെട്ട പദവിയില്‍ നിന്നുള്ള ഒളിച്ചോടലാണെന്നും ഇത് ജില്ലാ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുവെന്നും പദവി ഒഴിഞ്ഞ് മറ്റ് മാര്‍ഗം ഉണ്ടാക്കണമെന്നും യു.ഡി.എഫ് അംഗം തോമസ് വര്‍ഗീസ് പറഞ്ഞു. ഇതിനെ എതിര്‍ത്ത് സി.പി.എം അംഗം കെ. നാണു സംസാരിക്കവെ കാരായിയുടെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ പിഴവിനെ യു.ഡി.എഫിലെ ചില അംഗങ്ങള്‍ അപഹസിച്ചത് ചോദ്യം ചെയ്ത് സി.പി.എം അംഗം പി.പി. ഷാജിര്‍ രംഗത്തത്തെിയതോടെയാണ് ബഹളം തുടങ്ങിയത്. യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ ഏറെ പണിപ്പെട്ടാണ് ഇരു വിഭാഗത്തെയും ശാന്തരാക്കിയത്. കാരായിയുടെ അസാന്നിധ്യം എന്ത് പ്രതിസന്ധിയാണ് ഇവിടെ ഉണ്ടാക്കിയത്. കോടതിയുടെ അനുമതിയോടെയേ അദ്ദേഹത്തിന് വരാന്‍ പറ്റൂ എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ളോ. നിയമത്തിന്‍െറ സാങ്കേതികതയുടെ പ്രശ്നത്തിന്‍െറ പേരില്‍ ഊതിവീര്‍പ്പിക്കേണ്ടകാര്യമില്ളെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജനാധിപത്യ ബോധത്തെ മറക്കരുതെന്നും ഓര്‍മിപ്പിച്ചാണ് നാണു സംസാരം നിര്‍ത്തിയത്. അഞ്ചോളം ജില്ലാ പഞ്ചായത്ത് യോഗമടക്കം 34 വിവിധ യോഗങ്ങള്‍ നടന്നിട്ടും മൂന്നെണ്ണത്തില്‍ മാത്രമാണ് പ്രസിഡന്‍റ് പങ്കെടുത്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളില്‍ പ്രസിഡന്‍റ് പങ്കെടുക്കേണ്ടതില്ളെന്ന കാര്യം മറച്ചാണ് ആരോപണമെന്ന് എല്‍.ഡി.എഫ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് എംപ്ളോയീസ് ആന്‍ഡ് പെന്‍ഷനേഴ്സ് കോഓപറേറ്റീവ് സൊസൈറ്റിക്ക് ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തില്‍ മുറി അനുവദിക്കാനാവില്ളെന്ന് വൈസ്പ്രസിഡന്‍റ് പറഞ്ഞതും ബഹളത്തിനിടയാക്കി. മുറി അനുവദിച്ച് വാടക അഡ്വാന്‍സ് വാങ്ങിയതിന്‍െറ രേഖ ഉയര്‍ത്തികാട്ടി തോമസ് വര്‍ഗീസ് എഴുന്നേറ്റതോടെ മറ്റ് യു.ഡി. എഫ് അംഗങ്ങളും ഏറ്റുപിടിക്കയായിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ തീരുമാനപ്രകാരം സെക്രട്ടറി സൊസൈറ്റിയില്‍ നിന്നും 108000 രൂപ അഡ്വാന്‍സ് വാങ്ങിയതായും എഗ്രിമെന്‍റ് ഒപ്പിട്ടതായും അദ്ദേഹം ചുണ്ടിക്കാട്ടി. നേരത്തേ എടുത്ത തീരുമാനം എന്ത് കൊണ്ട് മാറ്റുന്നുവെന്ന് വ്യക്തമാക്കണമെന്ന് അന്‍സാരി തില്ലങ്കേരി ആവശ്യപ്പെട്ടു. അങ്ങനെ ഒരു തീരുമാനമില്ളെന്ന് വൈസ്പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് എടുക്കാത്ത തീരുമാനം സെക്രട്ടറിയുടെ ഇഷ്ടപ്രകാരമാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ജോയ് കൊന്നക്കല്‍ പറഞ്ഞു. മുറി നല്‍കാന്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. പിന്നീട് അനൂപ്കുമാര്‍ എന്നയാളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിനത്തെുന്നതിനു മുമ്പെ റദ്ദ് ചെയ്യുകയും തീരുമാനം പുതിയ ഭരണ സമിതിക്ക് വിടുകയുമാണുണ്ടായതെന്നും സെക്രട്ടറിയുടെ നടപടികള്‍ അദ്ദേഹത്തിന് പറ്റിയ പിഴവാണെന്നും വൈസ് പ്രസിഡന്‍റ് പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുറി നല്‍കാനാണ് തീരുമാനം. അത് സൊസൈസറ്റികള്‍ക്കോ മറ്റ് സംഘടനകള്‍ക്കോ നല്‍കേണ്ടതില്ളെന്നാണ് ബൈലോ. അത് പ്രകാരമാണ് മുറി നല്‍കേണ്ടതില്ളെന്ന് തീരുമാനിച്ചതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. സുമേഷ് ചുണ്ടിക്കാട്ടി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആരും എതിരല്ളെന്നും ഒത്തൊരുമയോടെയും പരസ്പര ധാരണയോടെയുമാണ് ഇതു മുന്നോട്ട് പോയതെന്നും യു.ഡി.എഫ് കഴിഞ്ഞ ദിവസം നടത്തിയ ധര്‍ണയില്‍ യു.ഡി.എഫ് അംഗങ്ങളായ ഞങ്ങളാരും ഉണ്ടായില്ളെന്നും പി.കെ. സരസ്വതി പറഞ്ഞു. തുടര്‍ന്ന് യോഗം മറ്റ് തീരുമാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.