ഇരിക്കൂര്‍: ബ്ളാത്തൂര്‍ ചോലക്കരിയില്‍ സ്റ്റീല്‍ ബോംബുകളും ആറ് സ്റ്റീല്‍ വടികളും കണ്ടത്തെിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകളും സ്റ്റീല്‍ വടികളും കണ്ടത്തെിയിരുന്നത്. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടന്ന റെയ്ഡില്‍ കണ്ണൂരില്‍ നിന്നുള്ള ബോംബ്-ഡോഗ് സ്ക്വാഡുകളും പങ്കെടുത്തിരുന്നു. വലിയ ടിഫിന്‍ ബോക്സ് മാതൃകയിലുള്ള ബോംബുകളായിരുന്നു കണ്ടത്തെിയിരുന്നത്. ഇവയെല്ലാം സംഭവ സ്ഥലത്തുവെച്ച് നിര്‍വീര്യമാക്കിയിരുന്നു. മേഖല പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിന്‍െറ ഉറവിടം കണ്ടത്തെി പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ളാത്തൂര്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.