ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനും വിവിധ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും കൂടി അനുവദിച്ച 22.5 കോടി രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ അറിയിച്ചു. എം.എല്‍.എ ഫണ്ട് , പൊതുമരാമത്ത് ഫണ്ട് എന്നിവയില്‍ നിന്നും അനുവദിച്ച പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുകയാണെന്നും എം.എല്‍.എ അറിയിച്ചു. ആസ്തി വികസന ഫണ്ടില്‍ നിന്നും ഈ വര്‍ഷം 3.07 കോടി രൂപയുടെ റോഡ് പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടി ആരംഭിക്കുകയാണ്. 2014-15 വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും 2.5 കോടിയുടെ 11 റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാകും. പൊതുമരാമത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍പ്പെടുത്തി 3.85 കോടിയുടെ 32 പ്രവൃത്തികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം അനുവദിച്ച വിളക്കോട്-അയ്യപ്പന്‍കാവ് റോഡും 60 ലക്ഷം അനുവദിച്ച ആറളം-വീര്‍പ്പാട്-ഇടവേലി-ആത്തിക്കല്‍, കരിക്കോട്ടക്കരി-ഈന്തുങ്കരി-അങ്ങാടിക്കടവ്, വാണിയപ്പാറ-രണ്ടാംകടവ്-കരിക്കോട്ടക്കരി-വാളത്തോട് എന്നീ റോഡുകളുടെ ഉപരിതലം മെച്ചപ്പെടുത്തല്‍ പൂര്‍ത്തിയായി. 1.5 കോടി അനുവദിച്ച രണ്ടാംകടവ്-തുടിമരം റോഡും 1.7 കോടി അനുവദിച്ച വളംകോട്-മാഞ്ചുവട്-എടപ്പുഴ-പള്ളിപ്പാലം-വാളത്തോട് റോഡ് നവീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. രണ്ടുകോടി അനുവദിച്ച കേളകം-അടക്കാത്തോട് റോഡ് നവീകരണം പൂര്‍ത്തിയായി. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 1.75 കോടിയും പേരാവൂര്‍ ഐ.സി.യുവിന്‍െറ 57 ലക്ഷത്തിന്‍െറും ചാവശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ 35 ലക്ഷത്തിന്‍െറയും മണത്തണയുടെ 50 ലക്ഷത്തിന്‍െറയും മുഴക്കുന്നിന്‍െറ 30 ലക്ഷത്തിന്‍െറയും ഞരളത്തിന്‍െറ 75 ലക്ഷത്തിന്‍െറയും കെട്ടിട നിര്‍മാണ പ്രവൃത്തിയും പൂര്‍ത്തിയായി. 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇരിട്ടി ഐ.ബിയുടെ ഒന്നാംനില നിര്‍മാണം അന്തിമഘട്ടത്തിലാണ്. മലയോര ഹൈവേ അടക്കം പ്രധാന റോഡുകളുടെയെല്ലാം സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ചെയ്തുവരുകയാണെന്നും എം.എല്‍.എ അറിയിച്ചു. പേരാവൂര്‍ ബ്ളോക് പ്രസിഡന്‍റ് ടി. പ്രസന്ന, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷിജി നടുപ്പറമ്പില്‍, ബാബുജോസഫ്, ഇന്ദിര ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഇരിട്ടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്‍ കെ. സരസ്വതി, തോമസ് വലിയതൊട്ടി, എ. രാജന്‍, വി. ഗീത, ജോഷി പാല മറ്റത്തില്‍, കെ. കേളപ്പന്‍, എന്‍ജിനീയര്‍മാരായ എം. ശശികുമാര്‍, ടി. പ്രശാന്ത്, കെ. ചന്ദ്രാംഗദന്‍, പി.എം. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.