പേരാവൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

പേരാവൂര്‍: പേരാവൂര്‍ പൊലീസ് സ്റ്റേഷനു സമീപം സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. സി.പി.എം കുനിത്തല കുറൂഞ്ഞി ബ്രാഞ്ചംഗം ചെക്യോടന്‍ ജിനേഷ്(25), ചമ്പാടന്‍ സുജിത്ത്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജിത്തിന്‍െറ ഒന്നരപ്പവന്‍ സ്വര്‍ണ മാലയും ജിനേഷിന്‍െറ സ്വര്‍ണ ലോക്കറ്റും അക്രമികള്‍ കവര്‍ന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു മാരകായുധങ്ങളുമായത്തെിയ ഏഴംഗ സംഘം യുവാക്കളെ ആക്രമിച്ചത്. കോട്ടായി ദിജിന്‍, കല്യാടന്‍ ലെനീഷ് നാരായണന്‍, അഖില്‍, ജോബിന്‍ പാപ്പിനിശ്ശേരി, അഖിലേഷ് പി പി, ശ്യാം ലാല്‍ എന്നിവരാണ് മാരകായുധങ്ങളുമായത്തെി ആക്രമണം നടത്തിയതെന്നാണ്ആരോപണം. പൊലീസ് എത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.