തലശ്ശേരി: പള്ളൂര്‍ മേഖലയില്‍ കുഴപ്പങ്ങള്‍ക്കിടയാക്കിയത് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പ്രകോപന പ്രസംഗമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍. സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രസംഗത്തിലൂടെ പരസ്യമായി ആഹ്വാനം ചെയ്ത ശശികല ടീച്ചര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളൂര്‍ പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. അക്രമത്തിനിരയായവര്‍ക്ക് പൊലീസില്‍നിന്ന് നീതി കിട്ടുന്നില്ല. നിരപരാധികളാണ് വേട്ടയാടപ്പെടുന്നത്. പരാതി നല്‍കാന്‍ പോയ സി.പി.എം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് കള്ളക്കേസ് ചുമത്തി. ആര്‍.എസ്.എസുകാര്‍ നല്‍കിയ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പൊലീസ്, സി.പി.എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഇതേവരെ കേസെടുത്തിട്ടില്ല. ആസൂത്രിത അക്രമ പരമ്പരയാണ് പള്ളൂര്‍ മേഖലയില്‍ ആര്‍.എസ്.എസ് അഴിച്ചുവിടുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് പൊലീസ് കസ്റ്റഡിയില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ചിറ്റാരിപ്പറമ്പ് പവിത്രന്‍, കോടിയേരിയിലെ ജിതേഷ്, തലശ്ശേരിയിലെ ഫസല്‍ വധക്കേസുകളില്‍ ആര്‍.എസ്.എസ് നേതൃത്വത്തിനുള്ള പങ്ക് വെളിപ്പെട്ടതോടെ കടന്നല്‍കൂട്ടില്‍ കല്ലുവീണ നിലയിലാണ് ആര്‍.എസ്.എസുകാര്‍. ഉപ്പുനിറഞ്ഞ ചാക്ക് വെള്ളത്തില്‍ വീണാലുണ്ടായ ഗതിയാണ് മാഹി മേഖലയില്‍ ആര്‍.എസ്.എസ് ഇപ്പോള്‍ നേരിടുന്നത്. പള്ളൂര്‍ പൊലീസിന്‍െറ പക്ഷപാതപരമായ നിലപാട് അവസാനിപ്പിച്ചില്ളെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.