അടക്കാത്തോട്ടില്‍ കാട്ടുപന്നി പശുവിനെ കുത്തിക്കൊന്നു

കേളകം: അടക്കാത്തോട് മുട്ടുമാറ്റിയില്‍ കാട്ടുപന്നി പശുവിനെ കുത്തിക്കൊന്നു. രാവിലെ 10.30ഓടെയാണ്, കൃഷിയിടത്തില്‍ കെട്ടിയ കറവപ്പശുവിനെ കാട്ടുപന്നി ആക്രമിച്ചത്. പശുവിന്‍െറ കരച്ചില്‍കേട്ട് തടയാന്‍ ചെന്ന അയല്‍വാസിയായ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. മുട്ടുമാറ്റി സ്വദേശി കൊല്ലകൊമ്പേല്‍ ബേബിയുടെ, 20 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന എച്ച്.എഫ് ഇനം പശുവിനെയാണ് കാട്ടുപന്നി കൊന്നത്. ബേബിയുടെ സഹോദര പുത്രനായ ആല്‍ഫ്രഡിനാണ് (16) പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴുത്തിനും കൈക്കും പരിക്കേറ്റ ആല്‍ഫ്രഡിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിയുടെ മുന്നില്‍പെട്ട ആല്‍ഫ്രഡിനെ അയല്‍വാസിയായ കച്ചിറയില്‍ ചാക്കോ സാഹസികമായി രക്ഷിക്കുകയായിരുന്നു. ആക്രമിച്ച കാട്ടുപന്നി സമീപത്തെ പൊന്തക്കാട്ടില്‍ ഉണ്ടെന്നും ഇനിയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സ്ഥലത്തത്തെിയ വനപാലകരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ കേന്ദ്രത്തില്‍ നാശമുണ്ടാക്കുന്ന പന്നികളെ വെടിവെച്ച് കൊല്ലാമെന്ന നിയമം നിലനില്‍ക്കെയാണ് വനപാലകര്‍ നിസ്സംഗത പാലിക്കുന്നത്. പ്രദേശത്ത് കാട്ടുപന്നി, മുള്ളന്‍പന്നി, മലാന്‍ എന്നീ കാട്ടുമൃഗങ്ങള്‍ വ്യാപക കൃഷിനാശമുണ്ടാക്കുന്നുണ്ട്. പേരാവൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. രഞ്ജിത്ത്, പശുവിനെ പോസ്റ്റുമോര്‍ട്ടം നടത്തി. കൊട്ടിയൂര്‍ റേഞ്ച് മണത്തണ സെക്ഷനിലെ ഫോറസ്റ്റര്‍ വി.ഹരിദാസന്‍ സ്ഥലത്തത്തെി പരിശോധിച്ചു. തിങ്കളാഴ്ച രാത്രി ചെട്ടിയാംപറമ്പ് പൂക്കുണ്ടില്‍ കാട്ടാനക്കൂട്ടമിറങ്ങി കോയിക്കല്‍ ജോര്‍ജ്കുട്ടി, വടക്കേപറമ്പില്‍ ജോയി എന്നിവരുടെ തെങ്ങ്, കവുങ്ങ്, തേക്ക് എന്നിവ നശിപ്പിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.