കണ്ണൂര്‍: ഉണ്ണിയേശുവിന്‍െറ തിരുപ്പിറവി സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ നാടെങ്ങും ക്രിസ്മസ് ആഘോഷിച്ചു. വര്‍ണാങ്കിതമായ നക്ഷത്ര വിളക്കുകളും പുല്‍ക്കൂടുകളും കരോള്‍ സംഘങ്ങളും നാടും നഗരവും നിറഞ്ഞു. ദേവാലയങ്ങളിലും ഭവനങ്ങളിലും കവലകളിലും ഉണ്ണിയേശുവിന്‍െറ തിരുപ്പിറവിയെ അനുസ്മരിച്ച് പുല്‍ക്കൂടുകള്‍ ഒരുക്കിയിരുന്നു. വര്‍ണതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീയും ദീപാലങ്കാരങ്ങളും വഴിയോരങ്ങളില്‍ വിസ്മയ കാഴ്ചയൊരുക്കി. വെള്ളതൊങ്ങല്‍ ഇഴചേര്‍ത്ത ചുവന്ന വേഷങ്ങളണിഞ്ഞ് വെണ്‍താടിയുമായി സാന്താക്ളോസുമാരും കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ ക്രിസ്മസ് രാവിലിറങ്ങി ആഘോഷത്തിന് ഗരിമ പകര്‍ന്നു. ദേവാലയങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചയോടെ കുര്‍ബാനയും പ്രത്യേക തിരുകര്‍മങ്ങളും നടന്നു. കണ്ണൂര്‍ ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതല മുഖ്യ കാര്‍മികത്വം വഹിച്ചു. തെക്കീബസാര്‍ തിരുകുടുംബ ദേവാലയത്തില്‍ ഫാ. ജോസഫ് പുഞ്ചോലില്‍ നേതൃത്വം നല്‍കി. ചാല ദേവാലയത്തില്‍ ഫാ. ദേവസി ഈരത്തറ, തയ്യില്‍ സെന്‍റ് ആന്‍റണീസ് ചര്‍ച്ചില്‍ ഫാ. ഷാജു എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.