ക്രിസ്മസ് അവധിക്കാലം നീന്തിത്തുടിച്ച് കുട്ടികള്‍

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ സ്കൂള്‍ കുട്ടികള്‍ ക്രിസ്മസ് അവധിക്കാലം നീന്തിത്തുടിക്കുന്ന തിരക്കില്‍. കോര്‍പറേഷന്‍ ഒരുക്കിയ അവധിക്കാല നീന്തല്‍ പരിശീലനമാണ് കുട്ടികള്‍ക്ക് ആഘോഷത്തിമിര്‍പ്പിനുള്ള അവസരമായി മാറിയത്. കളിയും പഠനവുമായി കുട്ടികള്‍ നീന്തല്‍ക്കുളത്തില്‍ ആഘോഷിക്കുന്നതിന് സാക്ഷിയാവാന്‍ രക്ഷിതാക്കളുമത്തെിയിരുന്നു. ഇന്നലെ സിറ്റിസെന്‍റര്‍ സ്വിമ്മിങ് പൂളിലും കക്കാട് നീന്തല്‍ക്കുളത്തിലുമായി 360 കുട്ടികളാണ് നീന്തല്‍ പഠിക്കുന്നതിന് എത്തിയത്. പലരും വെള്ളത്തിലിറങ്ങാന്‍ ഭയപ്പെട്ടെങ്കിലും പരിശീലകര്‍ കൈപിടിച്ച് ഇറക്കി പരിശീലനം നല്‍കിയതോടെ ഭയം സന്തോഷത്തിന് വഴിമാറി. പടവുകളില്‍ കൈപിടിച്ച് കാലുകള്‍ മാത്രം ചലിപ്പിക്കാന്‍ ശീലിപ്പിച്ചാണ് നീന്തലിന്‍െറ ആദ്യപാഠങ്ങള്‍ പകര്‍ന്നത്. ടയറും ട്യൂബും നല്‍കിയും കുട്ടികളെ വെള്ളത്തിലിറക്കാന്‍ കഴിഞ്ഞു. കുട്ടികളുടെ മാനസിക-ശാരീരിക വികാസത്തിന്‍െറ ഭാഗമായി, വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫണ്ട് ഉപയോഗിച്ചാണ് കോര്‍പറേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. ആറു മുതല്‍ 15 വയസ്സുവരെയുള്ളവരാണ് പരിശീലനത്തില്‍ പങ്കെടുക്കാനത്തെിയത്. സിറ്റി സെന്‍റര്‍ സ്വിമ്മിങ് പൂളില്‍ 130 പേരും കക്കാട് നീന്തല്‍ക്കുളത്തില്‍ 230 പേരുമാണുള്ളത്. രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് നാലുമണിവരെയായി നാല് ഷിഫ്റ്റുകളിലാണ് പരിശീലനം നല്‍കുന്നത്. സിറ്റി സെന്‍ററില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ഒ. മോഹനന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വെള്ളോറ രാജന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി. ഇന്ദിര, സമയം ചീഫ് എഡിറ്റര്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, ഡി.ഡി.ഇ എം. ബാബുരാജ്, കൗണ്‍സിലര്‍മാരായ എം.പി. മുഹമ്മദാലി, ഷംന, കെ.പി.എ. സലീം, കെ. ജയദേവന്‍, കെ.രതി, ഡി.ഇ.ഒ പ്രസന്നകുമാരി, കെ.പി. സുരേന്ദ്രന്‍, എം.കെ. ഉഷ എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍ സ്വാഗതവും എം.വി. സഹദേവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.