പ്ളാസ്റ്റിക്കിനെതിരെ നടപടി കര്‍ശനമാക്കി കോര്‍പറേഷന്‍

കണ്ണൂര്‍: പ്ളാസ്റ്റിക് കാരിബാഗുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കി കണ്ണൂര്‍ കോര്‍പറേഷന്‍. പ്ളാസ്റ്റിക്കിനെ പടിക്കുപുറത്താക്കി 57ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ദിവസങ്ങള്‍ക്കകം കണ്ണൂരില്‍ അരങ്ങേറുന്നതിന് മുന്നോടിയായാണ് കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തത്തെിയത്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ റെയിഡില്‍ നിരോധിച്ച 46 കിലോഗ്രാം പ്ളാസ്റ്റിക് കാരിബാഗ് പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ എട്ടു കടകളില്‍നിന്നാണ് 50 മൈക്രോണില്‍ കുറഞ്ഞ കാരിബാഗുകള്‍ പിടിച്ചെടുത്തത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ റെയിഡില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.