കണ്ണൂര്‍ വിമാനത്താവളം എയ്റോ ബ്രിഡ്ജ് നാളെ എത്തും

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയ്റോ ബ്രിഡ്ജ് വഹിച്ചുള്ള ട്രക്ക് ശനിയാഴ്ച പദ്ധതി പ്രദേശത്തത്തെും. ചൈനയില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയിലത്തെിച്ച എയ്റോ ബ്രിഡ്ജ് റോഡ് മാര്‍ഗമാണ് മട്ടന്നൂരിലേക്ക് കൊണ്ടുവരുന്നത്. ബുധനാഴ്ച രാത്രി എയ്റോബ്രിഡ്ജുമായി പുറപ്പെട്ട ട്രക്ക് പുലര്‍ച്ചെ കോഴിക്കോട്ടത്തെി. വ്യാഴാഴ്ച രാത്രി കോഴിക്കോട് നിന്നും പുറപ്പെടുന്ന ട്രക്ക് ശനിയാഴ്ച പുലര്‍ച്ചയോടെ വിമാനത്താവള പ്രദേശത്തത്തെും. കൊച്ചിയിലെ ബോലോര്‍ ലോജിസ്റ്റിക്സ് കമ്പനിക്കാണ് ചൈനയില്‍ നിന്നും എയ്റോ ബ്രിഡ്ജ് എത്തിക്കാനുള്ള ചുമതല. മൂന്ന് മാസം മുമ്പ് മൂന്ന് ട്രക്കുകളിലായി അഴീക്കല്‍ തുറമുഖം വഴി എയ്റോ ബ്രിഡ്ജുകള്‍ എത്തിച്ചിരുന്നു. നാല് രാത്രികളിലായാണ് ട്രക്കുകള്‍ പദ്ധതി പ്രദേശത്ത് എത്തിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.