ജ്വല്ലറി ഉടമയുടെ വധത്തിന് രണ്ടാണ്ട് ; സി.ബി.ഐയുടെ വലയിലും കുടുങ്ങാതെ പ്രതികള്‍

തലശ്ശേരി: നഗരമധ്യത്തില്‍ ജ്വല്ലറി ഉടമ സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിന് വെള്ളിയാഴ്ച രണ്ടു വര്‍ഷം തികയുന്നു. രണ്ടുവര്‍ഷമാകുമ്പോഴും സി.ബി.ഐയുടെ വലയിലും കുടുങ്ങാതെ പ്രതികള്‍ പുറത്തുതന്നെ. ദിനേശന്‍ വധത്തിലെ പ്രതികളെ കണ്ടത്തൊന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം തേടിയതിന്‍െറ ഭാഗമായി പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ സഹായകമാകുന്ന എന്തെങ്കിലും തെളിവോ വിവരമോ നല്‍കുന്നവര്‍ക്ക് ലക്ഷം രൂപയാണ് പാരിതോഷികമായി സി.ബി.ഐ പ്രഖ്യാപിച്ചിരുന്നത്. എന്നിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. 2014 ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് തലശ്ശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശന്‍ (52) കൊല്ലപ്പെട്ടത്. ദിനേശനെ കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്തെിയത്. സംഭവം ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ക്രൈംബ്രാഞ്ചിന്‍െറ അന്വേഷണത്തിലും പ്രതികളെ കണ്ടത്തൊനാവാത്തതിനെ തുടര്‍ന്ന് ദിനേശന്‍െറ സുഹൃത്തും അയല്‍വാസിയുമായ ഗോവിന്ദരാജാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. 2015 ഒക്ടോബറില്‍ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണവും എങ്ങുമത്തൊത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ സഹകരണം തേടുന്നതിന്‍െറ ഭാഗമായി, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. കൊള്ള ലക്ഷ്യമിട്ട് ഇതരസംസ്ഥാന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ലോക്കല്‍ പൊലീസിന്‍െറയും ക്രൈംബ്രാഞ്ചിന്‍െറയും നിഗമനം. കടക്കുള്ളില്‍ നിന്നും നഷ്ടപ്പെട്ട അരക്കിലോ വരുന്ന മുക്കുപണ്ടങ്ങള്‍ ഇനിയും സംസ്ഥാനത്തെവിടെയും പുറത്തുവരാത്തതും ഇതര സംസ്ഥാന തൊഴിലാളികളാണ് കൊലക്കു പിന്നിലെന്ന നിഗമനത്തിന് ആക്കം കൂട്ടിയിരുന്നു. സംശയത്തിന്‍െറ നിഴലിലുണ്ടായിരുന്നവരെയെല്ലാം ലോക്കല്‍ പൊലീസും പിന്നീടത്തെിയ ക്രൈംബ്രാഞ്ച് സംഘവും പല ഘട്ടങ്ങളിലായി വിശദമായി ചോദ്യം ചെയ്യുകയും അവര്‍ നിരപരാധികളാണെന്ന് കണ്ടത്തെി വിട്ടയക്കുകയുമായിരുന്നു. കൊലപാതകം നടന്നതിനു ശേഷമുള്ള ആദ്യത്തെ പത്ത് ദിവസം വരെ, ജ്വല്ലറിക്കുള്ളില്‍ നിന്നും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ളെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. പിന്നീടാണ് സഹോദരന്‍െറ കടയില്‍ നിന്നും സുഹൃത്തുവഴി ദിനേശന്‍ വാങ്ങിയ രണ്ട് പവന്‍ സ്വര്‍ണവും അര കിലോയോളം വരുന്ന മുക്കുപണ്ടങ്ങളും നഷ്ടപ്പെട്ടതായി വ്യക്തമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.