വിജിലന്‍സ് ചമഞ്ഞ് മോഷണം: അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍

പെരുമ്പാവൂര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പാറപ്പുറം പാളി സിദ്ദീഖിന്‍െറ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പറമ്പായി സ്വദേശിയെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കണ്ണൂര്‍ പൊലീസ് പിടികൂടിയ കണ്ണൂര്‍ പാതിരിയാട് പറമ്പായി പൊയ്നാട്ടെ സക്കീന മന്‍സിലില്‍ പി.എ. റെയ്സലിനെയാണ് (31) റിമാന്‍ഡ് ചെയ്തത്. തിങ്കളാഴ്ചയാണ് ഇയാളെ കണ്ണൂര്‍ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ സിദ്ദീഖിന്‍െറ വീട്ടില്‍ കവര്‍ച്ചനടത്തിയ സംഘത്തിലുള്‍പ്പെട്ടതായി വ്യക്തമായതിനത്തെുടര്‍ന്നാണ് പെരുമ്പാവൂര്‍ പൊലീസിന് കൈമാറിയത്. സിദ്ദീഖിന്‍െറ വീട്ടില്‍നിന്ന് 45 പവനും 25,000 രൂപയും മോഷ്ടിച്ച കേസില്‍ 10ാം പ്രതിയായ ഇയാള്‍ മോഷണത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. അതേസമയം, ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ചോദ്യംചെയ്യാന്‍ പെരുമ്പാവൂരിലത്തെിയ കര്‍ണാടക പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ബംഗളൂരു സ്ഫോടന ക്കേസില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ളെങ്കിലും പെരുമ്പാവൂരിലെ ഗോഡൗണില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ മോഷ്ടിച്ച് നല്‍കി ബംഗളൂരു സ്ഫോടനത്തിന് സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. 200 കിലോ അമോണിയം നൈട്രേറ്റ്, 150 ഡിറ്റണേറ്റര്‍, 20 ജലാറ്റിന്‍ സ്റ്റിക്ക് എന്നിവയാണ് അന്ന് മോഷണം പോയത്. 2008 ജൂലെയില്‍ നടന്ന ബംഗളൂരു സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ പെരുമ്പാവൂരില്‍നിന്ന് മോഷ്ടിച്ചതാണെന്ന് എന്‍.ഐ.എ കണ്ടത്തെിയിരുന്നു. സ്ഫോടകവസ്തു മോഷ്ടിച്ച കേസില്‍ റെയ്സലിനെ ഇന്‍േറണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം 2014 സെപ്റ്റംബര്‍ 28ന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പിടികൂടിയിരുന്നു. 2008 ജനുവരിയില്‍ റഹീം പൂക്കടശേരിയെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. 2016 ആഗസ്റ്റ് 19നാണ് പാളി സിദ്ദീഖിന്‍െറ വീട്ടില്‍ മോഷണം നടന്നത്. കേസില്‍ 14 പ്രതികളാണുള്ളത്. ഒമ്പതുപേര്‍ നേരത്തേ പിടിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.