ശമ്പളം മുടങ്ങി; ആറളം ഫാം ജീവനക്കാര്‍ പണിമുടക്കി

കേളകം: നഷ്ടക്കയത്തിലായ ആറളം കാര്‍ഷിക ഫാമിന്‍െറ പ്രവര്‍ത്തനം താളംതെറ്റുന്നു. നവംബര്‍ മാസത്തെ ശമ്പളം മുടങ്ങുകയും ഫാമിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുകയും ചെയ്തതോടെയാണ് ആറളം ഫാം സംയുക്ത തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ ഫാം തൊഴിലാളികളും ജീവനക്കാരും സൂചന പണിമുടക്ക് നടത്തുകയും ഫാം കേന്ദ്ര ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തിയത്. ഫാം ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്‍.ഐ. സുകുമാരന്‍ ഉദ്ഘാടനംചെയ്തു. ആറളം പഞ്ചായത്ത് വൈസ ്പ്രസിഡന്‍റ് കെ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ട്രേഡ്യൂനിയന്‍ നേതാക്കളായ കെ.ടി. ജോസ്, പി.ജെ. ബേബി (എ.ഐ.ടി.യു.സി.), ആര്‍. ബാലകൃഷ്ണപിള്ള (ഐ.എന്‍.ടി.യു.സി.), കെ.കെ. ജനാര്‍ദനന്‍, പി.ടി. ജോസ് (സി.ഐ.ടി.യു) എന്നിവര്‍ സംസാരിച്ചു. അക്രമസാധ്യത മുന്നില്‍കണ്ട് ഫാം ഓഫിസില്‍ ആറളം സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെിയിരുന്നു. മാനേജ്മെന്‍റിന്‍െറ കെടുകാര്യസ്ഥതയാണ് ഫാം അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമെന്ന് തൊഴിലാളി നേതാക്കള്‍ ആരോപിച്ചു. ഫാം കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ യഥാസമയം പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്താത്തതും പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. ശമ്പളവിതരണം ഉള്‍പ്പെടെ പരിഹരിച്ചില്ളെങ്കില്‍ അഞ്ചാം തീയതി അനിശ്ചിതകാല പ്രക്ഷോഭം നടത്തുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.