കണ്ണൂര്‍: ജയില്‍മോചിതനായ ആള്‍ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതറിഞ്ഞ് രക്ഷപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കഞ്ചാവ് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോഴിക്കോട് കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അയച്ച കോഴിക്കോട് സ്വദേശി ജിതിന്‍ നാഥാണ് (32) മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യാനത്തെിയ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കഞ്ചാവ് കേസില്‍ കുറ്റക്കാരനല്ളെന്നു കണ്ട് കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. എന്നാല്‍, കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ ഒരു കേസില്‍ പ്രതിയായ ഇയാളെ അറസ്റ്റ്ചെയ്യാന്‍ എത്തിയതായിരുന്നു പൊലീസ്. സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിടുമ്പോള്‍ അറസ്റ്റ് ചെയ്യാനായിരുന്നു സിറ്റി പൊലീസിന്‍െറ ശ്രമം. എന്നാല്‍, പൊലീസ് എത്തുമ്പോഴേക്കും ഇയാളെ ജയിലില്‍നിന്ന് വിട്ടിരുന്നു. ജയില്‍വളപ്പില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികിട്ടിയില്ല. കഴിഞ്ഞദിവസം ജില്ല ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോള്‍ ഇയാള്‍ അക്രമാസക്തനാവുകയും ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന്‍െറ പേരിലാണ് സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.