സി.കെ. വിനീതിന് ജന്മനാട്ടില്‍ ഉജ്ജ്വലസ്വീകരണം

കണ്ണൂര്‍: ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കുശേഷം ജന്മനാട്ടിലത്തെിയ കേരള ബ്ളാസ്റ്റേഴ്സ് താരം സി.കെ. വിനീതിന് റെയില്‍വേ സ്റ്റേഷനില്‍ സ്പോര്‍ട്സ് കൗണ്‍സിലും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. ബുധനാഴ്ച വൈകീട്ട് 3.40ഓടെ ഏറനാട് എക്സ്പ്രസില്‍ കണ്ണൂരിലത്തെിയ സി.കെ. വിനീതിനെ സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതരും വിദ്യാര്‍ഥികളും ഡി.വൈ.എഫ്.ഐ ജില്ല നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. കേരള ബ്ളാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ചവെച്ച വിനീതിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകരും ട്രെയിന്‍ യാത്രക്കാരും ഓടിക്കൂടിയതോടെ റെയില്‍വേ സ്റ്റേഷനില്‍ വന്‍ജനാവലിയായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിനീതിനെ ആരാധകര്‍ സ്റ്റേഷന് പുറത്തത്തെിച്ചത്. തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ.കെ. വിനീഷ് ഉപഹാരം സമ്മാനിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് തുടങ്ങിയവര്‍ പുഷ്പഹാരമണിയിച്ചു. ‘‘ഇക്കുറി കപ്പ് നേടാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, ബ്ളാസ്റ്റേഴ്സിനൊപ്പം ഉണ്ടെങ്കില്‍ അടുത്തതവണ ഉറപ്പായും കപ്പ് നേടാനാകും. 11 കളിക്കാര്‍ മാത്രമല്ല, ലക്ഷക്കണക്കിന് വരുന്ന ആരാധകരാണ് ബ്ളാസ്റ്റേഴ്സിന്‍െറ കരുത്തെന്നും വിനീത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, ഡി.വൈ.എഫ്.ഐ നേതാക്കളായ ബിജു കണ്ടക്കൈ, എം. ഷാജര്‍, വി.കെ. ഷനോജ്, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ എന്നിവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. കൂത്തുപറമ്പ്: വിനീതിന് കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബ്ളോക്ക് ഓഫിസില്‍ നടന്ന വെര്‍ച്വല്‍ ക്ളാസിന്‍െറ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ വിനീതിന് അധികൃതര്‍ സ്വീകരണം ഒരുക്കുകയായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. അശോകന്‍ വിനീതിനെ ഷാള്‍ അണിയിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്‍റ് ആര്‍. ഷീല അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ സി.കെ. ശശിയപ്പന്‍, എ.വി. ബാലന്‍, പി.കെ. അബൂബക്കര്‍, എ.പി. സുജാത, സി.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. നാട്ടിലെ ഏതാനും ചടങ്ങുകളില്‍ പങ്കെടുത്തശേഷം രാത്രിയോടെ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.